Image

ശരണ മന്ത്രം മുദ്രാവാക്യമാവുമ്പോള്‍--ലാലെന്‍സ്

Published on 22 November, 2018
ശരണ മന്ത്രം മുദ്രാവാക്യമാവുമ്പോള്‍--ലാലെന്‍സ്
ശരണ മന്ത്രങ്ങളാല്‍മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തരുടെ നെയ്‌ത്തേങ്ങ വീണു ആ ളിക്കത്തിയിരുന്ന ആഴി മാറിമുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ രാഷ്ട്രീയ വിഷത്തേങ്ങ വീണു കപട വിശ്വാസ തീ ആളിക്കത്തുന്നിടമായിരിക്കുന്നു സന്നിധാനം.

യഥാര്‍ഥ ഭക്തന്മാര്‍ ഭയന്ന് മാറി നില്‍ക്കുന്നു. ശബരിമലയും പരിസര പ്രദേശങ്ങളും ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും കൈയടിക്കിയിരിക്കുന്നു. അമ്പത്തിരണ്ട് വയസ്സായ തീര്‍ഥാടക സ്ത്രീയുടെ നെഞ്ചിലേക്ക് തേങ്ങയെറിയുന്നവന്‍ അയ്യപ്പ ഭക്തനാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള സുപ്രീം കോടതി വിധി ഒരു സുവര്‍ണാവസരമാണെന്ന് യുവ അണികളെ ഓര്‍മപ്പെടുത്തുന്നു. കരുതല്‍ നടപടിയെന്നോണം നടന്ന കെ .സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താലില്‍ പത്തനം തിട്ടയെങ്കിലും ഒഴിവാക്കാത്തതില്‍ നരകിച്ചതു അയ്യപ്പ ഭക്തര്‍ തന്നെ.

യഥാര്‍ത്ഥ ഭക്തര്‍ക്കെങ്കിലും പാവനമായഇരുമുടിക്കെട്ടിനെ പോലീസ് സ്റ്റേഷനില്‍ താഴെയെറിഞ്ഞു അദ്ദേഹം അവഹേളിക്കുന്ന കാഴ്ചയാണ് ടി വി ദൃശ്യങ്ങളില്‍ കണ്ടത്. ശബരിമലയില്‍ ചോരയൊഴുക്കിയുംമലിനപ്പെടുത്തി നടയടപ്പിച്ചു സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുമെന്നു ശഠിക്കുന്നവര്‍ ഏതു ഭക്തന്റെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്?

സ്ത്രീയും ആര്‍ത്തവവും അത്രയ്ക്ക് മലിനമാണോ? അല്ലെങ്കില്‍ അതാണോ ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം? ഒരിക്കലുമല്ല എന്നതു പകല്‍ പോലെ സത്യം. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ആയി കേരളത്തില്‍ നിന്നുമെത്തിയ ഒരു കുട്ടിയോട് ഈ വിഷയത്തില്‍ കൂട്ടുകാര്‍ ചോദിച്ച ചോദ്യങ്ങള്‍ കേട്ടാല്‍സാക്ഷരകേരളം തല താഴ്ത്തും.കൂട്ടുകാരോട് പ്രതികരിക്കാനാവാതെതിരികെയെത്തി അച്ഛനമ്മമാരോട് ഇങ്ങിനെ ചോദിച്ചാണവന്‍ പ്രതിഷേധിച്ചത് - 'വാട്ട് ഈസ് ദിസ് ക്രാപ്പ്?' എന്ത് ചവറാണ് ഈ കാട്ടിക്കൂട്ടുന്നതെന്ന്.

കഴിഞ്ഞ ആഴ്ചകളില്‍കേരളം സംഭവ ബഹുലവും അതെ സമയം അപഹാസ്യവുമായ പല നാടകങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. അതില്‍ ചിലതു ചൂണ്ടിക്കാണിച്ചുവെന്നു മാത്രം. അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുന്നത്സുപ്രീം കോടതിജനുവരിയിലേക്ക് നീട്ടി വച്ച സാഹചര്യത്തില്‍ കാര്യങ്ങളെ ഒന്ന് വിലയിരുത്താം എന്ന് കരുതുന്നു. ഏതായാലും പ്രകടമായ മാറ്റം ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ എണ്ണത്തില്‍ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നു എന്നതാണ്.

കേരളത്തില്‍ ഇക്കാലയളവിലുണ്ടായരാഷ്ട്രീയവും സാമുദായികവുമായ ധ്രുവീകരണം വളരെ പ്രകടവും എന്നാല്‍ ചരിത്രപരമായി വിശകലനം ചെയ്യുമ്പോള്‍ ന്യായീകരിക്കാവുന്ന ഒന്നുമാണ്. സംഭവിക്കേണ്ടതു തന്നെയാണ് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും. ഫാഷിസ്‌റ് സ്വഭാവമുള്ള സവര്‍ണ ജാതി ശക്തികള്‍ആര്‍ എസ്എസ്, ബി ജെ പി, കോണ്‍ഗ്രസ് തുടങ്ങിയ അവരുടെ രാഷ്ട്രീയ രഥങ്ങളിലേറി വിശ്വാസ സംരക്ഷണ മുദ്രാവാക്യങ്ങളുമായി മുന്നേറുമ്പോള്‍ കേരളാ ഗവര്‍മെന്റിനെ അസ്ഥിരപ്പെടുത്തുക എന്ന പ്രകടമായ രാഷ്ട്രീയ ലക്ഷ്യത്തെക്കാള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗൂഢമായ അജണ്ടയിനമായ ബ്രാഹ്മണ മേധാവിത്തംപുനഃസ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ഏറ്റവും പ്രധാനമായി തിരിച്ചറിയേണ്ടത്.

കേരളത്തില്‍ ഈ തിരിച്ചറിവ് വളരെ ശക്തമായി തന്നെഉണ്ടായിട്ടുണ്ട് എന്നത് അവിടെ നടക്കുന്ന തുറന്ന സംവാദങ്ങളും പ്രഭാഷണങ്ങളും ദൃശ്യ മാധ്യമ ചര്‍ച്ചകളും കേള്‍ക്കുമ്പോള്‍ വ്യക്തമാണ്. ഭൂരിപക്ഷ പിന്നോക്ക സമുദായ സംഘടനയായ എസ്.എന്‍.ഡി.പി , ദളിത് വിഭാഗങ്ങള്‍ ഒക്കെ തന്നെ ശബരിമല വിഷയത്തില്‍ മറ്റൊരു നിലപാടില്‍ മാറിനില്‍ക്കുന്നത് വൈകിയാണെങ്കിലും അവരിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ പുത്തനുണര്‍വുകള്‍ക്കു ഉദാഹരണമാണ്.

മുകളില്‍ സവര്‍ണര്‍ എന്നുപയോഗിച്ചത് അമേരിക്കന്‍ സാഹചര്യത്തില്‍ ഒന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. കാരണം പലയിടത്തുംപറഞ്ഞു കേള്‍ക്കാറുണ്ട്. 'ഏയ് ഹിന്ദുമതത്തില്‍ ജാതിയില്ല, സവര്‍ണനും അവര്‍ണനുമില്ല ആര്യനും ദ്രാവിഡനുമില്ല.' ദ്രവീഡിയന്‍ സംസ്‌കാരത്തെയും ആര്യ അധിനിവേശത്തെ പറ്റിയുമൊക്കെ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ'പാവം ഇയാളെ ആരൊക്കെയോ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു' എന്ന അര്‍ഥത്തില്‍ തലയാട്ടി പുഞ്ചിരിക്കും.

സമകാലിക അമേരിക്കന്‍ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ ഇവര്‍ക്ക് ഇതൊക്കെഫെയ്ക്ക് (വ്യാജ) വാര്‍ത്തകളാണ്. എപ്പോഴാണ് ഒരു വാര്‍ത്ത ഫെയ്ക്ക് ആവുന്നത്. ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നമ്മുടെ അവബോധങ്ങളെയും വിശ്വാസങ്ങളെയും ഉറപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാത്രമേ നമുക്ക് കേള്‍ക്കാനുള്ള സഹിഷ്ണുതയുള്ളു. അല്ലാത്തവ കേള്‍ക്കാന്‍പോലുമുള്ള ക്ഷമയോ സമയമോ നമ്മളിലില്ല. ലിബറല്‍ ആയ ഒരാള്‍ സി.എന്‍.എന്‍മാത്രം കേള്‍ക്കുന്നതോകണ്‍സര്‍വേറ്റീവ് ആയ ഒരാള്‍ ഫോക്‌സ്ന്യൂസ് മാത്രം കേള്‍ക്കുന്നതോഇത് കൊണ്ടാണ്. ബാക്കിയെല്ലാം നമുക്ക് ഫെയ്ക്ക്ന്യൂസ് ആവുന്നു. ഇത് തന്നെയാണ് മേല്‍പ്പറഞ്ഞ നിഷേധാര്‍ഥമുള്ള പുഞ്ചിരിക്ക് പിന്നിലും.

ഹിന്ദു സംസ്‌കാരംബ്രാഹ്മണ മതമായപ്പോള്‍ ജാതി അനിവാര്യമായി. ജാതി നിയമയായി. രാജാവ് ജാതി നിയമ പാലകനായി.അത്തരം ഒരു സാമൂഹ്യ വ്യവസ്ഥയില്‍ സവര്‍ണനും അവര്‍ണനും എന്നത് രണ്ടു ജാതി വിഭാഗങ്ങളെയാണ് അടയാളപ്പെടുത്തിയിരുന്നത്. ആര്യ സംസ്‌കാരവും ദ്രാവിഡ സംസ്‌കാരവും ചരിത്രമാണ്. കവി ഭാവനയല്ല. ശരി, അതൊക്കെ അന്നുണ്ടായിരുന്നു.. ഇന്നതൊക്കെ മാറിയില്ലേ എന്ന ചോദ്യത്തിന് അതിന്റെയൊക്കെ തുടര്‍ച്ച ശക്തമായി ഇന്നും നിലനില്‍ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അയ്യപ്പനെഉപകരണമാക്കി ഇന്ന് നടന്നു കാണുന്ന നവ ബ്രാഹ്മണ്യത്തിന്റെ പുനഃസ്ഥാപന ശ്രമങ്ങള്‍.

കേരളത്തിന്റെ ഗോത്ര സംസ്‌കാരത്തില്‍ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ല. കാവുകളും അവയോടു ചേര്‍ന്ന് നിന്നിരുന്ന ആരാധനാലയങ്ങളുമായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ ദേവതാ സങ്കല്പത്തില്‍ ആചാരങ്ങള്‍അവരുടെ ജീവിത രീതികളുമായി അടുത്തു നിന്നിരുന്നു. അവിടെസമര്‍പ്പണമായിമദ്യവും ബലിയുമൊക്കെയുണ്ടായിരുന്നു. ചാത്തന്‍ (ശാസ്താവ്) എന്നത് അവരുടെയിടയിലെസുപരിചിത മൂര്‍ത്തിയായിരുന്നു. അത്തരമൊരു ശാസ്താ ക്ഷേത്രം ഇന്ന് കാണുന്ന അയ്യപ്പ ക്ഷേത്രമായത് പല കാലങ്ങളില്‍ പല സ്വാധീനങ്ങളെ സ്വീകരിച്ചുംപല വിശ്വാസങ്ങളെ ഉള്ളിയുടെ ഇതളുകള്‍ പോലെഒന്നിനുമീതെ മറ്റൊന്നായി ഉള്‍ക്കൊണ്ടുകൊണ്ടുമാണ്. അവിടെ പന്തളം രാജകുടുംബവും താഴമണ്‍ കുടുംബവുമൊക്കെ ഏറ്റവും പുറത്തെ അടരുകളും ഏറ്റവുംആദ്യം എടുത്തു ദൂരെ കളയാവുന്നതുമാണ്. ഇതളുകള്‍ ഓരോന്നായി മാറ്റി ഉള്ളിലേക്ക് ചെല്ലുമ്പോള്‍നാല്‍പ്പത്തൊന്നു, പതിനെട്ടു എന്ന അക്കങ്ങള്‍ക്കു പോലും നഷ്ട്ടപ്പെട്ട പഴയഅര്‍ത്ഥം മനസിലാക്കാം.

നൈഷ്ഠിക ബ്രഹ്മചര്യം കല്‍പ്പിച്ചു നല്‍കിഅയ്യപ്പ പ്രതിഷ്ഠ നടത്തി ക്ഷേത്രം ബ്രാഹ്മണവല്‍ക്കരിച്ചത് ചരിത്രത്തില്‍ പുത്തന്‍ സംഭവമല്ല.അടിസ്ഥാനപരമായും കീഴാള സംസ്‌കാരത്തില്‍പ്പെടുന്ന പല ആരാധനാലയങ്ങള്‍ക്കും ഇത്തരം ബ്രാഹ്മണിക്കല്‍ ലിഫ്റ്റ് കിട്ടിയിട്ടുണ്ട്.

കുറച്ചു ചരിത്രം പറഞ്ഞെങ്കിലും ഇന്ന്ശബരിമലയില്‍ എത്തുന്ന കോടിക്കണക്കിനു ഭക്തരോട്, അവരുടെ വിശ്വാസത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ അവര്‍ക്കു ബോധ്യമുള്ളതു വീണ്ടും പറഞ്ഞു പോകുന്നു. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആണ്. അല്ലാതെ വെറും ഒരു ബനാന റിപ്പബ്ലിക്ക് അല്ല. എല്ലാ മത വിശ്വാസങ്ങളെയും പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നത്. 1991ലെ ലഹൈക്കോടതി വിധിക്കു ശേഷമാണ് പത്തിനും അന്‍പതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകളെ പൂര്‍ണമായും ശബരിമല തീര്‍ത്ഥാടനത്തില്‍ നിന്നും മാറ്റി നിറുത്തിയത്.

അതിനു ശേഷം ഒരു പരാതി സുപ്രീം കോടതിയില്‍ ചെല്ലുമ്പോള്‍ മാത്രമാണ് കോടതി, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയം നോക്കിക്കാണുന്നത്. അല്ലാതെ ഏതെങ്കിലുമൊരുമതത്തില്‍ നിരോധിക്കാന്‍ പറ്റിയ ആചാരങ്ങളോ അനുഷ്ട്ടാനങ്ങളോ തെരഞ്ഞു നടക്കുകയായിരുന്നില്ല കോടതി. കിട്ടിയ പരാതി ഭരണഘടനയുടെ വകുപ്പുകളിന്മേല്‍ വിശകലനം ചെയ്താണ് വിധി വന്നിട്ടുള്ളത്. ലിംഗ സമത്വം (ആര്‍ട്ടിക്കിള്‍ 15) മതസ്വാതന്ത്ര്യത്തിന്റെ(ആര്‍ട്ടിക്കിള്‍ 25) പരിധിയില്‍ കൊണ്ടുവന്നു എന്നതാണ് ഈ വിധിയെ ചരിത്രപരവും നവോത്ഥനപരവുമാക്കുന്നത്.

ഒരു വിശ്വാസിക്ക്ഈ വിധി ഒരു തരത്തിലും വെല്ലുവിളിയാവുന്നില്ല. ആര്‍ എസ് എസ് പോലും ആരാധനാലയങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ സ്വാത്രന്ത്ര്യമുണ്ട് എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

സംസ്ഥാന തലത്തില്‍ഈ വിധി നടപ്പാക്കാന്‍ സംസ്ഥാന ഗവണ്മെന്റ് ബാധ്യസ്ഥമാണ്. ബി ജെ പി ഗവണ്മെന്റ്ആയാലും കോണ്‍ഗ്രസ്സ് ഗവണ്മെന്റ് ആയാലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ സംഭവിക്കുന്നതെന്താണ്. സി പി എം കേരളത്തിലെ ആര്‍ത്തവമുള്ള ഹിന്ദു സ്ത്രീകളെ മുഴുവന്‍ ശബരിമലയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നു എന്ന തരത്തിലാണ് പ്രതിലോമ ശക്തികളുടെ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും.

രാഹുല്‍ ഈശ്വര്‍ ചില ചര്‍ച്ചകളില്‍ എത്തുമ്പോള്‍ പലരും 'നിങ്ങള്‍ വളരെ വിദ്യാഭ്യാസം ഉള്ള ആളല്ലേ' എന്ന് പറഞ്ഞിട്ടാണ് എതിരഭിപ്രായമാണെങ്കിലും പറയാന്‍ ശ്രമിക്കുക. അത് കാണുമ്പൊള്‍ സ്വാമി വിവേകാനന്ദന്‍ നമ്മെ പഠിപ്പിച്ച ഒരു കാര്യം ഓര്‍മവരും. 'Education is training of character'  സ്വഭാവരൂപീകരണത്തിനു ഉപകരിക്കാത്ത വിദ്യാഭ്യാസം അതെവിടെന്നു നേടിയിട്ടെന്തു കാര്യം?

കഴിഞ്ഞ ദിവസ്സങ്ങളില്‍ ഈ വിഷയത്തില്‍ അമേരിക്കയിലെ ചില സംഘടനകള്‍ എടുത്ത നിലപാടുകളും ചില വ്യക്തികള്‍ സോഷ്യല്‍ മീഡിയയിലും ടി വി മാധ്യമങ്ങളിലും നടത്തിയ പ്രതികരണങ്ങ ളുംനിരാശാജനകമായിരുന്നു. ഇവിടുത്തെ സംഘടനകള്‍ക്ക് പ്രത്യകിച്ചും ഹിന്ദു സംഘടനകള്‍ക്ക് കുറച്ചു കൂടി ധീരവും സ്വതന്ത്രവുമായനിലപാടെടുക്കാവുന്നതാണ്. പുരോഗമനപരമായ കാര്യങ്ങളെ പിന്തുണക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്നിടത്തു മാത്രമേ ഒരു സംഘടനക്ക് ഭാവിയുള്ളു.

കാരണം ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഇന്നല്ലെങ്കില്‍ നാളെ അത് പ്രവര്‍ത്തികമാവുമെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കേരളത്തിലെ മത രാഷ്ട്രീയ നേതാക്കള്‍അവരുടെ നിക്ഷിപ്ത താല്പര്യത്തിനു വിളമ്പുന്ന ഛര്‍ദില്‍വിഴുങ്ങാതെ അവര്‍ക്കു പുരോഗമനപരമായ നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ ഇവിടുത്തെ സംഘടനകള്‍ക്ക് കഴിയണം. കഴിയും.

ഞാന്‍ ഒരു മത വിശ്വാസിയല്ല, ആചാര ബദ്ധമായി ജീവിക്കുന്നില്ല. എങ്കിലും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. പക്ഷെ വിശ്വാസത്തില്‍ ശാസ്ത്രത്തിനോ യുക്തിക്കോ ഒരു സ്ഥാനവുമില്ല എന്നും കരുതുന്നു. അതാണല്ലോ 'first believe, then question' ആദ്യം വിശ്വസിക്കു പിന്നെ ചോദ്യം ചെയ്യൂ എന്നു മത സംരക്ഷകരും പ്രചാരകരും പറയുന്നത്. പൂര്‍ണമായി വിശ്വസിച്ചു കഴിഞ്ഞാല്‍ പിന്നെന്തു ചോദ്യം? അപ്പോള്‍ വിശ്വാസത്തെ ശാസ്ത്രത്തെയോ യുക്തിയേയോ അടിസ്ഥാനമാക്കി ന്യായീകരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അങ്ങിനെ ചെയ്യുമ്പോള്‍ ഒരു പക്ഷെ അറിഞ്ഞുകൊണ്ട് തന്നെ അബദ്ധങ്ങള്‍ പറയേണ്ടി വരും.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു നവോത്ഥനത്തിന്റെ തുടക്കമാണ്. സ്ത്രീയുടെശബരിമല ക്ഷേത്ര പ്രവേശനം ഒരു നിമിത്തം മാത്രമാണ്.ഇത് ചരിത്രത്തെ പുനര്‍ വിചിന്തനം നടത്താനുംപുതു തലമുറയില്‍ പുത്തന്‍ ദിശാബോധം ഉണ്ടാക്കിയെടുക്കാനും സഹായകമാവട്ടെ. സര്‍വോപരി ഏതുസമൂഹത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയും തലമുറകളുടെ തുടര്‍ച്ചയും എക്കാലത്തും സ്ത്രീ സ്വാതന്ത്ര്യവും വിമോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ നമുക്കോരോരുത്തര്‍ക്കും പങ്കുണ്ട്, നിലപാടുകളിലൂടെയെങ്കിലും അത് വ്യക്തമാക്കേണ്ടതുമുണ്ട്. ഒന്നുകില്‍ പുതു ചിന്തയുടെയും നവോഥാനത്തിന്റെയും പക്ഷത്തു നില്‍ക്കുക. അല്ലെങ്കില്‍ മറുപക്ഷത്തു.

കേരളം നവോത്ഥാനങ്ങളെ എന്നും ഉള്‍ക്കൊണ്ടിട്ടു മാത്രമേയുള്ളു. ക്ഷേത്ര പ്രവേശന സത്യാഗ്രഹം നടക്കുമ്പോള്‍ സവര്‍ണ ജാഥ നയിച്ച് അതിനെ പിന്തുണക്കാന്‍ എന്‍ എസ് എസ് സ്ഥാപകനും സമുദായ ആചാര്യനുമായ മന്നത്തു പദ്മനാഭന് കഴിഞ്ഞത് അദ്ദേഹം ക്രാന്ത ദര്‍ശിയായിരുന്നു എന്നത് കൊണ്ടാണ്. മാറ്റംഅനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഇന്ന് നടക്കുന്നതും ക്ഷേത്ര പ്രവേശന സംബന്ധിയായ സമരമാണ്.

അന്ന് ക്ഷേത്ര പ്രവേശനത്തിനായിരുന്നെങ്കില്‍ ഇന്ന് ക്ഷേത്ര പ്രവേശനംതടയുന്നതിനാണെന്നു മാത്രം. ഡോ. സുനില്‍ പി ഇളയിടം, സ്വാമി സന്ദീപാനന്ദഗിരി, സണ്ണി കപിക്കാട്, ശ്രീചിത്രന്‍ തുടങ്ങിയവരൊക്കെ നടത്തുന്ന ബോധവല്‍ക്കരണ ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ടോ അവരെ ഭീഷണിപ്പെടുത്തിക്കൊണ്ടോ ഇത്തരം സാമൂഹിക മാറ്റങ്ങളെ മാറ്റി നിറുത്താനാവില്ല. അനിവാര്യമായതു സംഭവിക്കുക തന്നെ ചെയ്യും.
Join WhatsApp News
Ninan Mathulla 2018-11-23 06:46:35
Well written! Wisdom is the ability to foresee into the future. Hope NSS and similar organizations and communities will show some wisdom here instead of standing for status quo or being reactionary towards change.
Sudhir Panikkaveetil 2018-11-23 08:46:49
വളരെ നല്ല ലേഖനം. കേരളത്തെ ഇനി സാക്ഷര 
കേരളം എന്ന് വിളിക്കാമോ? വിഗ്രഹത്തിന്റെ 
പേരിൽ (ദൈവത്തിന്റെ എന്ന് പറയാൻ കഴിയില്ല, തന്നെയുമല്ല 
അമ്പലത്തിൽ ഇരിക്കുന്നത് ആരാധനാമൂർത്തിയാണല്ലോ -deity)
അക്രമങ്ങൾ അഴിച്ചു വിടുന്നവർക്ക് പിന്തുണ 
പ്രഖ്യാപിച്ച് നിരത്തിൽ   ഇറങ്ങുന്നവർ അപകടകാരികളാണ്. 
ഇത്രയും ബഹളങ്ങൾ നടന്നിട്ടും വിഗ്രഹം 
ഒരു ശക്തിയും കാട്ടിയില്ല. പിന്നെന്തിനാണ് 
മനുഷ്യർ മനുഷ്യരെ ഉപദ്രവിക്കുന്നത്. ഇത് 
രാഷ്ട്രീയ പാർട്ടികൾ വോട്ടിനു വേണ്ടി നടത്തുന്ന 
ശ്രമങ്ങൾ ആണെങ്കിൽ പൊതു ജനം അത് 
മനസ്സിലാക്കേണ്ടേ. പോകാൻ താൽപ്പര്യമുള്ളവർ 
പോകും അല്ലാത്തവർ പോകേണ്ടെന്നു എന്തുകൊണ്ട് 
കരുതികൂടാ.  കഷ്ടം !!മലയാളനാടേ,  നിന്റെ പെണ്മക്കളെ 
ചൊല്ലി അവരുടെ ആർത്തവത്തെ ചൊല്ലി 
ഒരു കൂട്ടം ജനങ്ങൾ അഴിഞ്ഞാടുന്നത് എത്ര അപഹാസകരം .

പ്രളയാനന്തര  കേരളത്തിന് എന്തെല്ലാം 
ദൗത്യങ്ങൾ പൂര്തത്തീകരിക്കാനുണ്ട്. അതിൽ 
പങ്കാളികളാകുകയല്ലേ വിഗ്രഹത്തെ 
രക്ഷിക്കാൻ സമയവും, പണവും നഷ്ടപ്പെടുത്തുന്നതിനേക്കാൾ 
ഓരോ പൗരനും ചെയ്യേണ്ടത്. 

texan2 2018-11-23 13:45:46
FROM Sasi Tharoor : New opinion after studying and realizing facts.
കൊച്ചി; ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന തന്റെ മുൻ നിലപാട് തിരുത്തി ശശി തരൂർ എംപി. കന്യാകുമാരിയിൽ പുരുഷന്മാർ കയറാൻ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്നാവശ്യപ്പെട്ട് ആരും കോടതിയിൽ പോയിട്ടില്ല. അയ്യപ്പനെ തൊഴണം എന്നാഗ്രഹിക്കുന്ന യുവതികൾക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്.</p>
<p>ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തെ ഹനിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് അന്ന് ഇതിനെ പാടെ തള്ളിയായിരുന്നു ക്ഷേത്രങ്ങളിൽ ജാതി-ലിംഗ വിവേചനങ്ങൾ പാടില്ലെന്ന നിലപാടെടുത്ത് ശശി തരൂർ വേറിട്ട് നിന്നത്. ഇന്ന് ആ നിലപാടിനെയാണ് പൂർണനമായും തള്ളിയിരിക്കുന്നത്.്കായുള്ള വോട്ട് പിടിത്തമെന്ന് ആരോപണം; തിരുവനന്തപുരം എംപിക്ക് എതിരെ പരാതി നൽകും
<p>'പണ്ട് ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത് മാറിയില്ലേ... അങ്ങനെ മാറ്റങ്ങൾ സംഭവിക്കട്ടെ എന്നായിരുന്നു തരൂർ പറഞ്ഞിരുന്നത്. ക്ഷേത്രാചാരങ്ങളുടെ കാര്യത്തിലും ഇത്തരം മാറ്റങ്ങൾ ആവശ്യമാണെന്നായിരുന്നു' തരൂരിന്റെ മുൻ നിലപാട്. ക്ഷേത്രങ്ങളിൽ ലിംഗ-ജാതി വേർതിരിവ് പാടില്ലെന്നും തരൂർ പറയുന്നു.</p>
<p>അതേസമയം ഇപ്പോഴത്തെ നിലപാടിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്; സുപ്രീം കോടതി ശബരിമല വിഷയത്തെ ലിംഗ സമത്വ പ്രശ്‌നമായാണു കണ്ടത്. അതിനാലാണു വിധിയെ കോൺഗ്രസ് ദേശീയ നേതൃത്വവും രാഹുൽഗാന്ധിയും സ്വാഗതം ചെയ്തത്. പക്ഷേ, ശബരിമലയിലേതു സമത്വ വിഷയം അല്ല, മറിച്ചു പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണ്.</p>
<p>ജനാധിപത്യത്തിൽ മതവിശ്വാസം, ഭരണഘടന, നിയമം, കോടതിവിധി തുടങ്ങി പല കാര്യങ്ങളും ബഹുമാനിക്കണം. ഇതെല്ലാം ഒരുപോലെ കൊണ്ടുപോകുന്നതാണു ജനാധിപത്യം. ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാൻ ശ്രമിച്ചതു വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പേരിൽ അക്രമം നടത്താൻ കോൺഗ്രസ് തയാറല്ല. ശബരിമല ഇപ്പോൾ പൊലീസ് ക്യാംപാണ്. അവിടെ എങ്ങനെ ശാന്തമായി പ്രാർത്ഥിക്കാൻ കഴിയും?</p>
<p>എല്ലാ വിഭാഗം ജനങ്ങളുമായി ആലോചിച്ച് വേണമായിരുന്നു വിധി നടപ്പാക്കാൻ. താനും പാർട്ടിയും സംസ്ഥാന സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. നിയമപരമായ മാർഗത്തിൽക്കൂടി മാത്രമേ കോടതി ഉത്തരവു മറികടക്കാൻ കഴിയൂ. കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ടാൽ പാർലമെന്റിൽ നിയമം പാസാക്കുകയാണു പോംവഴി. ശബരിമലയിൽ അക്രമം നടത്തുകയോ ഭക്തരെ തടയുകയോ ചെയ്യുന്നതു ശാശ്വത പരിഹാരം ഉണ്ടാക്കില്ല. എല്ലാവരെയും ഒന്നിച്ചിരുത്തി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുന്നതിനു പകരം ധൃതി പിടിച്ചു കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണു സർക്കാരിന്റെ വീഴ്ച.</p></div>

വിദ്യാധരൻ 2018-11-24 00:23:39
ഇല്ല സ്വാതന്ത്യ്രത്തോളോം വലുതായിട്ടൊന്നും ഭൂവിൽ 
ഇല്ലേൽ നമ്മളെല്ലാം ഇരുട്ടിൽ തന്നെ
സ്ത്രീസ്വാതന്ത്ര്യത്തെ ചൊല്ലി നാട്ടിൽ നടക്കുമി അടിപിടി
നാശത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി 
തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നെന്നൊക്കെ  കേട്ടിട്ടുണ്ട് 
എന്നാലതാണ് കേരളത്തിൽ നടന്നിടുന്നെ 
വിവരം കെട്ടയ്യപ്പന്മാരെ ചാവി കേറ്റി മുറുക്കീട്ട്
നിയമത്തെ ലംഘിക്കുവാൻ പ്രേരിപ്പിക്കുന്നു 
അയ്യപ്പനെ കാണാനെത്തും സ്ത്രീ ജനത്തിൻ  മുഖത്തേക്ക് 
മുടികെട്ട് എടുത്തിട്ട് എറിഞ്ഞിടുന്നു.
നാൽപ്പത് നാൾ വൃതം നോക്കി മല കേറാൻ വന്നിട്ടെന്ത് കാര്യം 
പടിക്കൽ കൊണ്ടുവന്നു കുടം ഉടച്ചപ്പോലെ  
എഴുതാനും വായിക്കാനും പഠിച്ചത് കൊണ്ടുമാത്രം 
ഒരുത്തനും അകക്കണ്ണ് തുറക്കുകില്ല 
മതത്തിന്റ പിടിയിൽ നിന്ന് ആദ്യമേ മോചിക്കേണം 
അതിനായ് കാൽത്തളകൾ അറുത്തീടേണം
മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്ന് 
ഗുരുക്കന്മാർ പറഞ്ഞത് സ്മരിച്ചിടേണം  ?
ഭക്തി കേറി മൂത്തു മൂത്ത് ഭക്ത ജനം ഭ്രാന്തരായി 
'കേരളം' വീണ്ടും   'ഭ്രാന്താലയമായ് 'മാറി .
UNTOUCHABLES 2018-11-25 10:42:58

അമേരിക്കയിലും ഉണ്ട് ദലിതര്‍ .....

See the chart below on comparison between # of employees in Travancore devasom board & those who got arrested for the riot about Sabarimala.

Caste                             got arrested               Devasom employees

Bramin                       1                                   873

Nair                          36                                  5020

Ezavas *                    478                                207

Dalithar  *               1204                            20

You may wonder when are these un-touchable* people going to get educated and stop being fools. Well, that is in Kerala, let us see what is going on in USA.

‘whites’ are still the majority. It is estimated that 23-30 % are extremists. At least 10% more support them. So, the total is 40%, they always vote and vote for republicans. Most of these extremists are in poor red states and their income is below the poverty line and live on Public Aide. The gop propaganda that Blacks & Hispanics are in welfare is not factual.  1% of the population are extremely rich and they control the GOP. We have a few Malayalees here, they are rich but not rich as the 1%, but they have above average income. They want to show they have money and wants to get detached from average & below average Americans, so they show off as Republicans. Sad, isn’t?. Are they as the low-caste, un-touchable in Kerala?. Do the white extremists give these racist, ignorant Malayalees any preference? [andrew]

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക