Image

ജോണ്‍ കുര്യാക്കോസ് യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു

Published on 22 November, 2018
ജോണ്‍ കുര്യാക്കോസ് യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു
ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഡെന്റ കെയര്‍ ലാബിന്റെ സ്ഥാപകന്‍ ശ്രീമാന്‍ ജോണ്‍ കുര്യാക്കോസ് നവംബര് 26 തിങ്കളാഴ്ച , വൈകുന്നേരം ഏഴു മണിക്ക് യോങ്കേഴ്‌സില്‍ ( 100 Underhill St. Yonkers, NY 10710 ) തന്റെ വിജയകരമായ ജീവിത അനുഭവം പങ്കുവക്കുന്നു.

ഒന്ന് മില്ലായ്മയില്‍ നിന്നും ഒരു ചെറു ബാലന്‍ ഡന്റല്‍ രംഗത്ത് ഉന്നതമായ പദവിയിലേക്ക് ഉയര്‍ന്നു വന്നതും, മൂവാറ്റുപുഴയിലെ ഒരു ചെറിയ മുറിയില്‍ തുടങ്ങിയ സ്ഥാപനം ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്ഥാപനം ആയി മാറിയതും അത്ഭുതാവഹം ആയിരുന്നു .

ഒന്നുമില്ലായ്മയില്‍ നിന്നും സമ്പന്നതയിലേക്കും , കണ്ണുനീരില്‍നിന്നും സന്തോഷത്തിലേക്കും വളര്‍ത്തപ്പെട്ട ജോണ്‍ കുര്യാക്കോസ് മുന്‍ രാഷ്ട്രപതിയില്‍ നിന്നും ഉള്‍പ്പടെ ഇരുപതില്പരം അവാര്‍ഡുകള്‍ ലഭിച്ച വ്യക്തി ആണ്. അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങള്‍ അനേകര്‍ക്ക് പ്രയോജനവും, പ്രജോതനവും ആണ്.

ഈ വരുന്ന തിങ്കളാഴ്ച ഏഴു മണിക്ക് (St. Johns Episcopal Church, 100 Underhill St. Yonkers ) യോങ്കേഴ്‌സിലെ യോഗത്തിലേക്ക് സഭ വ്യത്യസ് മില്ലാതെ ഏവരെയും ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപെടുക :

Benny Thomas (914) 514-0813, John George (914)473-4868
ജോണ്‍ കുര്യാക്കോസ് യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക