Image

ഡോ. ഫിലിപ്പ് ജോര്‍ജ് & ഷൈലാ പി. ജോര്‍ജ് ദമ്പതികള്‍ ഡയമണ്ട് സ്‌പോണ്‍സര്‍മാര്‍

രാജന്‍ വാഴപ്പള്ളില്‍ Published on 23 November, 2018
 ഡോ. ഫിലിപ്പ് ജോര്‍ജ് & ഷൈലാ പി. ജോര്‍ജ് ദമ്പതികള്‍ ഡയമണ്ട് സ്‌പോണ്‍സര്‍മാര്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഭദ്രാസന പങ്കാളിത്തത്തോടെ തുടക്കംകുറിച്ചപ്പോള്‍ തന്നെ നിരവധി സ്‌പോണ്‍സര്‍മാര്‍ രംഗത്തെത്തിയത് ആശാവഹമായ പുരോഗതിയാണെന്ന് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

നവംബര്‍ 18-നു ഞായറാഴ്ച ഡയമണ്ട് സ്‌പോണ്‍സര്‍ഷിപ്പ് എടുത്ത് കോണ്‍ഫറന്‍സിന് കൈത്താങ്ങായ ഡോ. ഫിലിപ്പ് ജോര്‍ജ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും, മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും, വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇടവകാംഗവുമാണ്.

നാലു രീതിയില്‍ കോണ്‍ഫറന്‍സില്‍ സ്‌പോണ്‍സര്‍മാരാകാന്‍ കഴിയും. 1. ഡയമണ്ട് സ്‌പോണ്‍
ര്‍, 2. ഗോള്‍ഡ് സ്‌പോണ്‍സര്‍, 3. സില്‍വര്‍ സ്‌പോണ്‍സര്‍, 4. ഗ്രാന്ഡ്  സ്‌പോണ്‍സര്‍.

ഒന്ന്: 5000 ഡോളര്‍ കൊടുത്ത് ഡയമണ്ട് സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുന്ന വ്യക്തിക്ക് കോണ്‍ഫറന്‍സ് വേളയില്‍ ആദരവും, അവാര്‍ഡും, സുവനീറില്‍ ഫുള്‍പേജ് പരസ്യത്തിനുള്ള അവസരവും, രണ്ടുപേര്‍ക്ക് സൗജന്യമായി നാലു ദിവസം കലഹാരി റിസോര്‍ട്ടില്‍ താമസിച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനുള്ള അവസരവും, കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസത്തെ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനുള്ള പ്രത്യേക ബാഡ്ജും, ആപ്പിള്‍ വാച്ച് റാഫിളില്‍ പങ്കെടുക്കുവാനുള്ള അവസരവും, ടാക്‌സ് കിഴിവിനുള്ള രസീതും ലഭിക്കും.

രണ്ട്: നാലായിരം ഡോളര്‍ കൊടുത്ത് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുന്ന വ്യക്തിക്ക് രണ്ടു പേര്‍ക്ക് നാലുദിവസം കലഹാരി റിസോര്‍ട്ടില്‍ താമസിച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ തുകയുടെ അമ്പത് ശതമാനം ഡിസ്കൗണ്ടും, ഡയമണ്ട് സ്‌പോണ്‍സര്‍ക്ക് നല്‍കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

മൂന്ന്: 2500 ഡോളര്‍ കൊടുത്ത് സില്‍വര്‍ സ്‌പോണ്‍സറാകുന്ന വ്യക്തിക്ക് രണ്ടുപേര്‍ക്ക് നാലുദിവസം കലഹാരി റിസോര്‍ട്ടില്‍ താമസിച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ തുകയുടെ 25 ശതമാനം ഡിസ്കൗണ്ടും, ഡയമണ്ട് സ്‌പോണ്‍സര്‍ക്ക് നല്‍കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

നാല്: 1000 ഡോളര്‍ കൊടുത്ത് ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുന്ന വ്യക്തിക്ക് കോണ്‍ഫറന്‍സ് വേദിയില്‍ ആദരവും, അവാര്‍ഡും, സുവനീറില്‍ ഫുള്‍പേജ് പരസ്യത്തിനുള്ള അവസരവും, ഘോഷയാത്രയില്‍ പങ്കെടുക്കാനുള്ള പ്രത്യേക ബാഡ്ജും , ആപ്പിള്‍ വാച്ച് റാഫിളില്‍ പങ്കെടുക്കുവാനുള്ള അവസരവും, ടാക്‌സ് കിഴിവിനുള്ള രസീതും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് (718 608 5583), ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ (201 321 0045), ട്രഷറര്‍ മാത്യു വര്‍ഗീസ് (631 891 8184).
 ഡോ. ഫിലിപ്പ് ജോര്‍ജ് & ഷൈലാ പി. ജോര്‍ജ് ദമ്പതികള്‍ ഡയമണ്ട് സ്‌പോണ്‍സര്‍മാര്‍
 ഡോ. ഫിലിപ്പ് ജോര്‍ജ് & ഷൈലാ പി. ജോര്‍ജ് ദമ്പതികള്‍ ഡയമണ്ട് സ്‌പോണ്‍സര്‍മാര്‍
 ഡോ. ഫിലിപ്പ് ജോര്‍ജ് & ഷൈലാ പി. ജോര്‍ജ് ദമ്പതികള്‍ ഡയമണ്ട് സ്‌പോണ്‍സര്‍മാര്‍
Join WhatsApp News
capt Raju philip 2018-11-23 17:19:36
congratulations. 
Orthodoxkaran 2018-11-23 20:05:47
നിങ്ങൾ കോൺഫറൻസ് അടിച്ചു പോളിക്ക്! ഇത് മാത്രമാണോ സഭയുടെ ദൗത്യം? കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയുന്നില്ല. പലരും സഭ വിട്ടു പോകുന്നു. ഇപ്പോൾ അച്ചന്മാരും മറ്റു സഭകളിലേക്കു ചേക്കേറാൻ തുടങ്ങി. ഇതൊന്നും സഭാനേതൃത്വത്തിനു വിഷയമല്ല. കോൺഫറൻസ് മാത്രം മതി. ഒരു ലക്ഷം ഡോളറെങ്കിലും കുറഞ്ഞതു ലാഭം കിട്ടുന്ന ബിസിനസ്സ് അല്ലേ? അല്ലെങ്കിൽ തന്നെ ഇതെല്ലം ഒരു ബിസിനസ് ആണല്ലോ! കഴിഞ്ഞ കോൺഫറൻസ് തീർന്നപ്പോൾത്തന്നെ അടുത്ത കോൺഫെറെൻസിന്റെ പരിപാടിയും കൊണ്ട് തിരക്കായി. ഇനി കിക്കോഫുകളുടെ പരമ്പരയാണ് മുന്നോട്ട്. അതിന്റെ വാർത്തകളും തുടർച്ചയായി ഉണ്ടാവും. അല്ലാതെ വാർത്ത കൊടുക്കാൻ എന്താണുള്ളത്? കഷ്ടം!
V.George 2018-11-24 03:48:01
Kalahari resort will be the gateway to heaven. Seats are limited. Get in to the boat before the flood and be saved. 
Lead us from truth to untruth!  from light to darkness! from life to death!
Just writing this because I can’t utter mey-mey any more.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക