Image

വനിതാ ഛേദനാചാരം: ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരായ കേസ് റദ്ദാക്കി

Published on 23 November, 2018
വനിതാ ഛേദനാചാരം: ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരായ കേസ് റദ്ദാക്കി
ഡിട്രോയിറ്റ്, മിഷിഗണ്‍: വനിതകളുടെ ഛേദനാചാരം (സര്‍കംസിഷന്‍) കുറ്റകരമാക്കി കോണ്‍ഗ്രസ് പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്നു ഫെഡറല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ബെര്‍നാര്‍ഡ് ഫ്രീഡ്മാന്‍ വിധിച്ചു. ഇത് സ്റ്റേറ്റുകളുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമാണ്. നിയമം പാസാക്കുക വഴി കോണ്‍ഗ്രസ് തങ്ങളുടെ അധികാര പരിധി ലംഘിച്ചു-കോടതി വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് നൂറോളം ബാലികമാരെ ഛേദനാചാരത്തിനു വിധേയ ആക്കിയതിനു അറസ്റ്റിലായ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ ജുമാന നഗര്‍വാല, അവര്‍ക്കു സഹായമെത്തിച്ചവര്‍ തുടങ്ങിയവര്‍ക്കെതിരായ കേസ് റദ്ദാക്കി. എന്നാല്‍ ഡോ. നഗര്‍വാല, ഓപ്പറെഷനു സൗകര്യമൊരുക്കി കൊടുത്ത ഡോ. ഫക്രുദീന്‍അട്ടര്‍, അദ്ധേഹത്തിന്റെ ഭാര്യ, മറ്റ് അഞ്ചു പേര്‍ എന്നിവര്‍ക്കെതിരായ ഗൂഡാലോചന ചാര്‍ജ്തുടരും. ഇവരില്‍ മൂന്നു പേര്‍ ഛേദനാചാരത്തിനു കുട്ടികളെ ക്ലിനിക്കില്‍ കൊണ്ടുവന്ന അമ്മമാരാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണു ഡോ. നഗര്‍വാലയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ദാവൂദി ബോറ സമൂഹത്തില്‍ പെട്ടവരാണിവര്‍.
ബാലികമാരുടെ ലൈംഗികാവയവം ചെറുപ്പത്തില്‍ മുറിക്കുക എന്നത് മതപരമായ ആചാരമായിട്ടാനു ഈ സമൂഹം കണക്കാക്കുന്നത്. ആഫ്രിക്കയിലെ പല മുസ്ലിം സമൂഹങ്ങളും ഈ പ്രാക്രുതാചാരം തുടരുന്നു. ഇത് തങ്ങളുടെ മത വിശ്വാസമാണെന്ന വാദം കോടതി അംഗീകരിച്ചില്ല.
അമേരിക്കയില്‍ 27 സ്റ്റേറ്റുകളില്‍ ഇതിനെതിരെ നിയമമുണ്ട്. മിഷിഗണിലും അടുത്തയിടക്ക് ഈ നിയമം പാസാക്കുകയുണ്ടായി.
Join WhatsApp News
josecheripuram 2018-11-24 15:19:47
There are lots of cultures in this world(which are not logical)in African tribes they suture the vagina of new born female.Leaving a small space for menses.The day of marriage the sutures are removed.We may laugh at their culture& they laugh at our so called culture.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക