Image

പാര്‍വതി എവിടെ? സോഷ്യല്‍ മീഡിയയില്‍ കാണാനില്ല

Published on 23 November, 2018
പാര്‍വതി എവിടെ? സോഷ്യല്‍ മീഡിയയില്‍ കാണാനില്ല
സിനിമയില്‍ താന്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു മാത്രമല്ല, ഉറച്ച നിലപാടുകള്‍ കൊണ്ടു കൂടി വ്യത്യസ്തയാണ് പാര്‍വതി. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. എന്നാലിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് പാര്‍വതി അപ്രത്യക്ഷമായിരിക്കുകാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളില്‍ നിന്നെല്ലാം പാര്‍വതിയുടെ അക്കൗണ്ട് ഇപ്പോള്‍ കാണാതായിരിക്കുകയാണ്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളിലൊന്നും പാര്‍വതിയുടെ ഔദ്യോഗിക പ്രൊഫൈല്‍ കാണാനില്ല. എന്നാല്‍ താന്‍ ബ്രേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍വതി ഒരു വിധ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ ബ്രേക്ക് എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു. എന്നാല്‍ പ്രളയത്തിനു ശേഷം വീണ്ടും സജീവമാകുകയായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന എസ്.ക്യൂബ് ഫിലിംസിന്റെ ഉയരെയാണ് പാര്‍വതി ഏറ്റവും പുതിയതായി അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. സഞ്ജയ്-ബോബി തിരക്കഥയെഴുതുന്ന ചിത്രം മനുവാണ് സംവിധാനം ചെയ്യുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ടൊവീനോയും ആസിഫ് അലിയുമാണ് മറ്റു താരങ്ങള്‍. ഷെനുഗ, ഷെഗ്ന, ഷര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ അഭിനയസാധ്യതയുള്ള ഈ ചിത്രത്തിലെ വേഷം ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്താനായി പാര്‍വതി സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൗണ്ട് താല്‍ക്കാലികമായി ഡീ ആക്ടിവേറ്റ് ചെയ്‌തെന്നാണ് സിനിമാ രംഗത്തു നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
പാര്‍വതി എവിടെ? സോഷ്യല്‍ മീഡിയയില്‍ കാണാനില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക