Image

ചിന്നമ്മ ചാക്കോ അഴകത്ത് ഫിലഡല്‍ഫിയായില്‍ നിര്യാതയായി

ജോസ് മാളേയ്ക്കല്‍ Published on 23 November, 2018
ചിന്നമ്മ ചാക്കോ അഴകത്ത് ഫിലഡല്‍ഫിയായില്‍ നിര്യാതയായി

ഫിലാഡല്‍ഫിയ: ആയൂര്‍ പരേതനായ അഴകത്ത് ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (91) നവംബര്‍ 22 നു ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. ആയൂര്‍ കോയിക്കല്‍ അഴികത്ത് കുടുംബാംഗമാണു പരേത. 

സംസ്‌ക്കാരം നവംബര്‍ 26 തിങ്കളാഴ്ച്ച.

മക്കള്‍: എ. സി. രാജു (ഐ. എ. സി. എ. മുന്‍ പ്രസിഡന്റ്), തങ്കമ്മ, ശാന്തമ്മ, ജോണ്‍ ചാക്കോ, റോസമ്മ, മേരിക്കുട്ടി, ഗ്രേസി, റൂബി, ജോളി, ഷീല, റോയി ചാക്കോ, ഷേര്‍ളി (എല്ലാവരും യു. എസ്. എ.)

മരുമക്കള്‍: ഏലിക്കുട്ടി, പരേതനായ ഡോ. ജോസഫ്, പരേതനായ കുര്യച്ചന്‍, ഡെയ്‌സി, തോമസ്, ജോണ്‍, ജോസഫ്, ഹ്യൂബര്‍ട്ട്, ജോര്‍ജ്, തോമസ്, ആഷ, അശോക്.

മക്കളും, കൊച്ചുമക്കളും, അവരുടെ മക്കളുമായി നാലുതലമുറകള്‍ക്കൊപ്പം ജീവിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ച വ്യക്തിയാണു പരേത.

പൊതുദര്‍ശനം: നവംബര്‍ 25 ഞായറാഴ്ച്ച വൈകിട്ട് 5 മണിമുതല്‍ 8 വരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115).

സംസ്‌കാരശുശ്രൂഷകള്‍ നവംബര്‍ 26 തിങ്കളാഴ്ച്ച രാവിലെ 9:30 നു സീറോമലബാര്‍ പള്ളിയില്‍. തുടര്‍ന്ന് മൃതദേഹം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 Hulmeville Road, Bensalem PA 19020)
 സംസ്‌കരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക