Image

കെ.സുരേന്ദ്രന്റെ ജയിൽവാസത്തിൽ തട്ടി ബിജെപിയിൽ ഗ്രൂപ്പ് പോര് ശക്തം, പാർട്ടിയുടെ ശബരിമല സമരം പാതിവഴിയിൽ

Published on 24 November, 2018
കെ.സുരേന്ദ്രന്റെ ജയിൽവാസത്തിൽ തട്ടി ബിജെപിയിൽ ഗ്രൂപ്പ് പോര് ശക്തം, പാർട്ടിയുടെ ശബരിമല സമരം പാതിവഴിയിൽ

ശബരിമല സമരം വഴി കേരളത്തിൽ പുതിയൊരു ശക്തിദുർഗത്തിന് വഴിയൊരുക്കാമെന്ന് കരുതിയിരുന്ന ബിജെപിക്ക് തിരിച്ചടിയായി ഗ്രൂപ്പ് പോര്. ശബരിമലയിൽ സ്വമേധയാ എത്തി പോലീസ് അറസ്റ്റ് വരിച്ച കെ.സുരേന്ദ്രനെ സംരക്ഷിക്കാനോ പ്രതിരോധിക്കാനോ നിലവിലുള്ള സംസ്ഥാന നേതൃത്വം തയാറാക്കുന്നില്ല എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് കെ.മുരളീധരൻ പക്ഷം ഇപ്പോൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. 

നിലവിൽ കൃഷ്ണദാസ് പക്ഷവും മുരളീധരപക്ഷവും തമ്മിലുള്ള ഗ്രൂപ്പ് പോര് കാരണമാണ് കുമ്മനം രാജശേഖരനെ മാറ്റി ശ്രീധരൻപിള്ളയെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. എന്നാൽ ശ്രീധരൻപിള്ളയും കൃഷ്ണദാസ് പക്ഷത്തോട് മമത പുലർത്തുന്ന എന്നതാണ് മുരളീധരപക്ഷത്തിന്റെ ആരോപണം. 

ശബരിമല സമരത്തിലേക്ക് കെ.സുരേന്ദ്രനെ നിയോഗിച്ചതിനും അപ്പുറമായി സ്വയം സമരത്തിന്റെ പ്രധാന നേതാവാകാൻ സുരേന്ദ്രൻ ശ്രമിച്ചതാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങാൻ കാരണമെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. എന്നാൽ സുരേന്ദ്രനെ ഒറ്റപ്പെടുത്തിയതിനെതിരെ അണികൾക്കിടയിൽ വ്യാപകമായ പ്രതിഷേധമുണ്ട്. ഇത് ശബരിമല സമരത്തിൽ സജീവമാകുന്നതിൽ നിന്നും അണികളെ പിന്തിരിപ്പിക്കുന്നുമുണ്ട്. 

എന്തായാലും ഈ ഗ്രൂപ്പ് പോരിലും നേതാക്കളുടെ നിലപാട് മാറ്റത്തിലും തട്ടി ബിജെപിയുടെ ശബരിമല സമര മോഹങ്ങൾ ഏതാണ്ട് പൊലിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ഇതിനിടെ ഏറെക്കുറെ ശാന്തത കൈവന്ന എരുമേലിയിലും പരിസര പ്രദേശങ്ങളിലും നിലനിന്ന നിരോധനാജ്ഞ സർക്കാർ പിൻവലിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക