Image

ബിജെപിയുടെ പരസ്യ ചെലവുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്‌

Published on 24 November, 2018
ബിജെപിയുടെ പരസ്യ ചെലവുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ബിജെപിയുടെ പരസ്യചെലവുകള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത്‌ ബിജെപിയാണെന്ന്‌ ബ്രോഡ്‌കാസ്റ്റ്‌ ഓഡിയന്‍സ്‌ റിസേര്‍ച്ച്‌ കൗണ്‍സിലിന്റെ(ബാര്‍ക്ക്‌) വെളിപ്പെടുത്തലിന്‌ തുടര്‍ന്നാണ്‌ ആവശ്യം.

കോണ്‍ഗ്രസ്‌ എംപി മനീഷ്‌ തിവാരിയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്‌.

തങ്ങളുടേത്‌ മാറ്റത്തിന്‌ വേണ്ടി പൊരുതുന്ന പാര്‍ട്ടിയാണെന്ന്‌ ബിജെപി വാദിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ പരസ്യ ചെലവുകള്‍ ചൂണ്ടിക്കാട്ടുന്നത്‌ വന്‍ കമ്പനികളും രാഷ്ട്രീയവുമായുള്ള ബന്ധത്തെ കുറിച്ചാണെന്ന്‌ തിവാരി ആരോപിച്ചു.

നിലവില്‍ തെരരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലെ പ്രചാരണത്തിനായി ബിജെപി ഇതുവരെ ചെലവഴിച്ച തുക എത്രയാണെന്ന്‌ കമ്മീഷന്‍ അന്വേഷിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.

പരസ്യ ചെലവിന്റെ കാര്യത്തില്‍ ട്രിവാഗോ, നെറ്റ്‌ഫ്‌ലിക്‌സ്‌ തുടങ്ങിയ വന്‍കിട കമ്പനികളെ തള്ളി ബിജെപി ഒന്നാമതാണെന്നാണ്‌ ബാര്‍ക്കിന്റെ റിപ്പോര്‍ട്ട്‌.

നവംബര്‍ പത്തുമുതല്‍ പതിനാറ്‌ വരെ നല്‍കിയ പരസ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. രാജസ്ഥാന്‍ , മിസോറാം, ഛത്തീസ്‌ഗഡ്‌, തെലുങ്കാന, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെയാണ്‌ കോടിക്കണക്കിന്‌ രൂപ ചെലവിട്ട്‌ ബിജെപി പരസ്യം ചെയ്യുന്നതെന്നാണ്‌ സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക