Image

രാജ്യത്ത്‌ അസഹിഷ്‌ണുതയും മനുഷ്യാവകാശ ലംഘനങ്ങളും വ്യാപകം: പ്രണബ്‌ മുഖര്‍ജി

Published on 24 November, 2018
രാജ്യത്ത്‌ അസഹിഷ്‌ണുതയും മനുഷ്യാവകാശ ലംഘനങ്ങളും വ്യാപകം: പ്രണബ്‌ മുഖര്‍ജി

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്‌ വളരെ ബുദ്ധിമുട്ട്‌ ഏറിയ സമയത്തിലൂടെ ആണെന്ന്‌ മുന്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി.

അസഹിഷ്‌ണുതയും മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത്‌ വ്യാപകമായി നടക്കുകയാണ്‌. പ്രണബ്‌ മുഖര്‍ജി ഫൌണ്ടേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറി ല്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസുദൈവ കുടുംബകം എന്ന സങ്കല്‍പ്പവും സഹിഷ്‌ണതയും നിറഞ്ഞു നിന്ന രാജ്യത്ത്‌ ഇപ്പോള്‍ അസഹിഷ്‌ണതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വാര്‍ത്തകളാണ്‌ പുറത്തുവരുന്നത്‌.

ജനാതിപത്യം എന്ന ആശയം ശക്തമാക്കണമെങ്കില്‍ ജനങ്ങള്‍ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക