Image

സൗദിയിലെ വലിയ മുഫ്തിയുടെ ആഹ്വാനം അതിഭീകരം: തോമസ്‌ റ്റി ഉമ്മന്‍

Published on 08 April, 2012
സൗദിയിലെ വലിയ മുഫ്തിയുടെ ആഹ്വാനം അതിഭീകരം: തോമസ്‌ റ്റി ഉമ്മന്‍
അനേകം ഇന്ത്യക്കാരും വിദേശികളും പാര്‍ക്കുന്ന മിഡില്‍ ഈസ്റ്റില്‍  ഇസ്ലാം വിശ്വാസികളെ പോലും ഞെട്ടിപ്പിച്ചു കൊണ്ട്,   ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കാനുള്ള  സൗദിയിലെ ഇസ്ലാം മതനേതാവ്, വലിയ മുഫ്തി  ഷെയിക്ക് അബ്ദുള്‍ അസ്സീസ് അബ്ദുള്ളയുടെ
ആഹ്വാനം   ലോകം ഗൌരവത്തോടെ കാണണം. അവിടെയുള്ള ക്രൈസ്തവ സഹോദരങ്ങള്‍ ഭീതിയിലാണ് ജീവിക്കുന്നത്.  ഈ അതിഭീകരമായ പ്രസ്താവനയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.   
 ഇക്കാര്യത്തില്‍ യു എന്‍ അടിയന്തിരമായി ഇടപെടണം. വലിയ മുഫ്തിയുടെ  പ്രസ്താവന ഭീകരനായിരുന്ന ബിന്‍ ലാദന്റെ നിലപാടിനെക്കാളും ഭീകരത നിറഞ്ഞതാണ്.   മദ്ധ്യേഷ്യയിലെ “ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കണ”മെന്നുള്ള  ഈ ആഹ്വാനത്തെ തുര്‍ക്കി തുടങ്ങിയ  രാജ്യങ്ങള്‍ വിമര്‍ശിച്ചത്  സ്വാഗതര്‍ഹാമാണ്.  
ക്രൈസ്തവ ദേവാലയങ്ങള്‍   ഉന്മൂലനംചെയ്യാനും ശരി അത്ത്‌ നിയമം കര്‍ക്കശ്യമാക്കുവാനുമുള്ള കുവൈറ്റ് പാര്‍ലിമെന്‍റ് തീരുമാനത്തെയും ശക്തമായി പ്രതിഷേ  ധി ക്കുന്നു.   അമേരിക്കയിലെ ക്രൈ സ്ത വ    സഹോദരങ്ങളുടെ  രക്തത്താല്‍ വിമോചനം ലഭിച്ച കുവൈറ്റിനെ  നിലക്ക് നിര്‍ത്തുവാനുള്ള  കടമയും ഉത്തരവാദിത്വവും ലോകരാഷ്ട്രങ്ങള്‍ക്ക്  ഉണ്ട്.  

തോമസ്‌ റ്റി ഉമ്മന്‍
പ്രസിഡന്റ്‌ 
ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം
സൗദിയിലെ വലിയ മുഫ്തിയുടെ ആഹ്വാനം അതിഭീകരം: തോമസ്‌ റ്റി ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക