Image

നടിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മോഹന്‍ലാല്‍

Published on 24 November, 2018
നടിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മോഹന്‍ലാല്‍
കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ നിന്ന് പുറത്തുപോയ നടിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമമ്പാളാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ കൂട്ടായ്മയുമായോ നടിമാരുമായോ ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ദുബായില്‍ സംഘടന നടത്തുന്ന ഷോ' ആയിരുന്നു ചര്‍ച്ചാ വിഷയം എന്നും മോഹന്‍ ലാല്‍ വ്യക്തമാക്കി.

അതേസമയം രാജിവെച്ചവര്‍ വന്നാല്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മാപ്പ് എഴുത നല്‍കണമെന്നൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനെ തിരിച്ചെടുക്കാനുള്ള ജനറല്‍ ബോഡി തീരുമാനം വന്നതിനു ശേഷം ആക്രമിക്കപ്പെട്ട നടിക്കു പിന്നാലെ പത്മപ്രിയ, റിമ കല്ലിങ്കല്‍ രമ്യാ നമ്പീശന്‍ എന്നിവരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് മാപ്പ് പറഞ്ഞാല്‍ മാത്രമേ രാജിവെച്ചവരേ തിരിച്ചെടുക്കൂ എന്ന് വ്യക്തമാക്കി എക്‌സിക്യൂട്ടീവ് അംഗം സിദ്ധിഖ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക