Image

റോഷി അഗസ്റ്റിന്‍ എംഎല്‍എയ്ക്ക് കേരളരത്‌നാ പുരസ്കാരം

പി.ഡി.ജോര്‍ജ് നടവയല്‍ Published on 25 November, 2018
 റോഷി അഗസ്റ്റിന്‍ എംഎല്‍എയ്ക്ക് കേരളരത്‌നാ പുരസ്കാരം
ഫിലഡല്‍ഫിയ: രാഷ്ഗ്രീയസാമൂഹ്യ സേവന മികവിനുള്ള കേരള രത്‌നാ പുരസ്കാരം ഓവര്‍സീസ് റസിഡന്റ് മലയാളിസ്സ് അസ്സോസിയേഷന്‍ (ഇന്റര്‍നാഷണല്‍) റോഷി അഗസ്റ്റിന്‍ എം എല്‍ ഏ യ്ക്ക് സമ്മാനിച്ചു. ഓര്‍മയുടെ ദുബായ്, മസ്കറ്റ്, കുവൈറ്റ്, ബഹ്രയിന്‍, സൗദിഅറേബ്യ, അമേരിക്ക പ്രൊവിന്‍സുകളില്‍ നിന്ന് ലഭിച്ച നാമനിര്‍ദ്ദേശങ്ങളില്‍ റോഷി അഗസ്റ്റിന്‍ എം എല്‍ ഏയ്ക്കയിരുന്നു ഒന്നാ സ്ഥാനം. ഓര്‍മാ ( ഇന്റര്‍നാഷനല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം പുരസ്കാര ദാനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഫാ. ഫിലിപ് മോഡയില്‍ നന്ദിയും പ്രകാശിപ്പിച്ചു.

മഹിമാ ജോര്‍ജ്, ആലീസ് ആറ്റുപുറം, റേചല്‍ അലക്‌സ് തോമസ്, മിനി കോശി എന്നിവരുടെ നേതൃത്വത്തിലുള്ള റിസപ്ഷന്‍ കമ്മിറ്റി റോഷി അഗസ്റ്റിന്‍ എം എല്‍ ഏയെ പുഷ്പഹാരം നല്‍കി സ്വീകരിച്ചു. വക്താവ് വിന്‍സന്റ് ഇമ്മാനുവേല്‍, ഓര്‍മാ വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, ഷാജി മിറ്റത്താനി, തോമസ് പോള്‍, ട്രഷറാര്‍ ജോര്‍ജുകുട്ടി അമ്പാട്ട്, ഒര്‍മാ ട്രസ്റ്റീ ബോര്‍ഡ് വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, ഐ എന്‍ ഓസിയുടെയും കോട്ടയം അസ്സോസിയേഷന്റെയും പ്രസിഡന്റ് ജോബീ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ ഇരുപതു വര്‍ഷമായി എം എല്‍ ഏ എന്ന നിലയില്‍ റോഷി അഗസ്റ്റിന്‍ കാഴ്ച്ച വച്ച കറപുരളാത്ത സാമൂഹ്യ സേവന പ്രസരിപ്പും, നിയമസഭയിലും നിയോജകമണ്ഡലങ്ങളിലും നിറഞ്ഞു നിന്ന രാഷ്ഗ്രീയ മാന്യതയും, മാതൃകാപരമായ നേതൃസമീപനങ്ങളും, കഴിഞ്ഞ കേരള പ്രളയ ഭീതിക്കാലത്ത് മലയോര നിവാസ്സികളുടെ അതിജീവനത്തിനു സ്വജീവന്‍ പോലും അവഗണിച്ച് പകര്‍ന്ന നിരന്തരമായ സേവന ഇടപെടലുകളുമാണ് റോഷി അഗസ്റ്റിനെ അവാര്‍ഡിന് അര്‍ഹനാക്കുന്നതെന്ന് ജൂറി വിലയിരുത്തുന്നതായി പ്രസിഡന്റ് ജോസ് ആറ്റുപുറം വ്യക്തമാക്കി.

കേരളത്തിന്റെ വടക്കേയറ്റം കാസര്‍ഗോടു മുതല്‍ തെക്കേയറ്റം തിരുവനതപുരം വരെ റോഷി അഗസ്റ്റിന്‍ 1995 ലും 2001 ലും നടത്തിയ രണ്ട ു പദയാത്രകള്‍ സമാനതകളില്ലാത്തതാണ്. മികച്ച നിയമസഭാ സാമാജികനുള്ള രാജീവ് ഗാന്ധി ഹുമാനിറ്റേറിയന്‍ അവാര്‍ഡ് ജേതാവാണ് റോഷി അഗസ്റ്റിന്‍ എം എല്‍ ഏ. മതമൈത്രി പ്രോത്സാഹിപ്പിക്കുന്നതിനും മദ്യം മയക്കുമരുന്ന് കെടുതികള്‍ക്കെതിരേ മനസ്സാക്ഷി ഉണര്‍ത്തുന്നതിനും റോഷി അഗസ്റ്റിന്‍ നടത്തിയ പദയാത്രകള്‍ പൊന്‍ തൂവലുകളാണ്. നല്ല വോളി ബാള്‍ കളിക്കാരനുമായിരുന്നു റോഷി അഗസ്റ്റിന്‍.

അസിസ്റ്റ്ന്റ് ഡിസ്ട്രിക്ട് അറ്റേണി ജോവിന്‍ ജോസ്, എസ്എംസിസി നാഷണല്‍ ജോയിന്റ് സെക്രട്ടറി ജോര്‍ജ് വി ജോര്‍ജ്, െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്മാരായ റോണി വര്‍ഗീസ്, രാജന്‍ സാമുവേല്‍, പമ്പാ ട്രഷറാര്‍ സുമോദ് നെല്ലിക്കാല, ഫിലഡല്‍ഫിയയിലെ അമേരിക്കന്‍ മലയാളി സ്‌പോട്‌സ് പ്രവര്‍ത്തകരുടെ നേതൃകേന്ദ്രമായ എം സി സേവ്യര്‍, മനോജ് ജോസ്, ഫില്മാ ചെയര്‍മാനും ഗായകനുമായ റെജി ജേക്കബ് കാരയ്ക്കല്‍, മാപ്പ് നേതാവ് ചെറിയാന്‍ കോശി, തോമസ് ഓ ഏബ്രാഹം, ഷാജൂ പുന്നൂസ്, ജേക്കബ് കോര, ജിമ്മി ചാക്കോ, രാജു ശങ്കരത്തില്‍, സണ്ണി പടയാറ്റില്‍, ബോസ്സി ചാണ്ട പ്പിള്ള, കോശി ദാനിയേല്‍, രാജീവ് തോമസ്, ലിനോ സ്കറിയാ, ജയ്‌സണ്‍ രാജന്‍, ഷാജി പുളിയ്ക്കച്ചിറ, സജോയ് വര്‍ഗീസ്, സജി സെബാസ്റ്റ്യന്‍, ഡൊമിനിക് ജേകബ്, തോമസ് ചാണ്ട ി, ബ്ലെസണ്‍ ഫിലിപ് എന്നിവര്‍ അനുമോദിച്ചു.

വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തുന്നവരില്‍ നിന്ന് അവാര്‍ഡു നിര്‍ണ്ണയത്തില്‍ ഒന്നാമതെത്തുന്ന മലയാളിയ്ക്ക് എല്ലാ വര്‍ഷവും കേരള രത്‌നാ അവാര്‍ഡ് നല്കുമെന്ന് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഇന്റര്‍നാഷണല്‍) ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക