Image

ആകാംഷയുണര്‍ത്തി `ഉയരെ'യുടെ മോഷന്‍ പോസ്റ്റര്‍

Published on 25 November, 2018
ആകാംഷയുണര്‍ത്തി `ഉയരെ'യുടെ മോഷന്‍ പോസ്റ്റര്‍


ആസിഡ്‌ ആക്രമണത്തിന്‌ ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വതി തിരുവോത്ത്‌ എത്തുന്ന ചിത്രം `ഉയരെ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസ്‌ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്‌.

വിമാനത്തിന്റെ കോക്‌പിറ്റില്‍ നടക്കുന്ന ആശയവിനിമയത്തിന്റെ പശ്ചാത്തലത്തിലാണ്‌ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ടോവിനോ തോമസ്‌, ആസിഫ്‌ അലി എന്നിവരാണ്‌ ചിത്രത്തില്‍ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

മലയാളികള്‍ക്ക്‌ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഗൃഹലക്ഷ്‌മി പ്രൊഡക്ഷന്‍സിന്റെ സാരഥി പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ എസ്‌. ക്യൂബ്‌ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്‌.

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്‌ ബോബി സഞ്‌ജയ്‌ ആണ്‌. ഇരുവരുടെയും ആത്മസുഹൃത്തായിരുന്ന രാജേഷ്‌ പിള്ളയുടെ ചീഫ്‌ അസോസിയേറ്റ്‌ ആയിരുന്ന മനു അശോകന്‍ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

മുകേഷ്‌ മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ്‌ മഹേഷ്‌ നാരായണനും സംഗീതംഗോപി സുന്ദറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക