Image

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 08 April, 2012
ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷന്‍ കണ്‍വീനറായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ശ്രീകുമാര്‍ ഉണ്ണിത്താനെ നിയമിച്ചു.

ഫിലഡല്‍ഫിയ, ആല്‍ബനി എന്നിവിടങ്ങളിലെ കണ്‍വന്‍ഷനുകളില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനശൈലികള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തതെന്ന് പ്രസിഡന്റ് ജി.കെ. പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ എന്നിവര്‍ പറഞ്ഞു.

സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലും കലാരംഗങ്ങളിലും മാത്രമല്ല, സാമുദായിക രംഗങ്ങളിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ശ്രീകുമാര്‍ ഉണ്ണിത്താനെ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതില്‍ തങ്ങള്‍ ഏറെ കൃതാര്‍ത്ഥരാണെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന ജോയിന്റ് സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ കമ്മിറ്റി അംഗം, അസ്സോസിയേഷന്‍ പ്രസിദ്ധീകരണമായ കേരള ദര്‍ശനത്തിന്റെ എഡിറ്റര്‍, വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് പ്രസിഡന്റ്, ഓവര്‍സീസ് കോണ്‍ഗ്രസ് വെസ്റ്റ്‌ചെസ്റ്റര്‍ ചാപ്റ്റര്‍പ്രസിഡന്റ്, എന്‍എസ്എസ് വെസ്റ്റ്‌ചെസ്റ്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ചിട്ടുള്ള ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഇപ്പോള്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനം വഹിക്കുന്നു.ഫൊക്കാനയുടെ 2010-ലെ ആല്‍ബനികണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 2012-ലെ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ പദവി അദ്ദേഹത്തിനു അര്‍ഹമായതു തന്നെയാണെന്ന് ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് പറഞ്ഞു.

സ്വദേശമായ അടൂരിലെ മൗട്ടത്ത് കുടുംബാംഗമായഉണ്ണിത്താന്‍ കോണ്‍ഗ്രസ്സ് സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സംഘടനാ രംഗത്ത്കാലൂന്നിയത്. വ്യക്തമായ കാഴ്ചപ്പാടിലൂടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, സാംസ്‌ക്കാരിക കൂട്ടായ്മയിലൂടെ ജനസമ്മിതി നേടിയിട്ടുള്ളതുമായ ശ്രീ ഉണ്ണിത്താന്റെ പ്രവര്‍ത്തന മികവിനു കിട്ടിയ അംഗീകാരമാണ് ഫൊക്കാന നേതൃത്വം അദ്ദേഹത്തിനു നല്‍കിയതെന്ന് ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.

തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഫൊക്കാന നേതൃത്വത്തിനും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും തന്റെ സ്‌നേഹാദരവുകള്‍ അര്‍പ്പിക്കുന്നു എന്നും, തന്നില്‍ അര്‍പ്പിതമായിരിക്കുന്ന ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുകയും കണ്‍വന്‍ഷന്റെ വിജയത്തിനായി തന്റെ കഴിവിന്റെ പരമാവധി വിനിയോഗിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായ ഉണ്ണിത്താന്‍ ന്യുയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ കുടുംബസമേതം താമസിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീകുമാര്‍ ഉണ്ണിത്താന്‍ 914 886 2655. ഇ-മെയില്‍: unnithan04@gmail.com
ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക