Image

മരണം മധുരോദാരം! (കവിത: ജയന്‍ വര്‍ഗീസ്)

Published on 25 November, 2018
മരണം മധുരോദാരം! (കവിത: ജയന്‍ വര്‍ഗീസ്)
മരണമേ, മരണമേ,
മധുരോദാരമാം മരണമേ,
വരിക, യെന്നാത്മാവിന്‍ താലത്തിലൊരു പിടി
യരിമുല്ല, പ്പൂവുമായ് ഞാനിരിപ്പൂ !

മരണമാം മാന്ത്രികന്‍
മയക്കി കിടത്തുമെന്നെ,
മറവി തന്‍ ശവക്കോട്ട
പ്പറന്പിലൊന്നില്‍ !
ഞാനുറങ്ങും, ഞാന്‍
വീണുറങ്ങും, എന്റെ
മോഹങ്ങളലിഞ്ഞൊരീ
ച്ചുവന്ന മണ്ണില്‍ !

തല തല്ലി ചിരിച്ചാര്‍ത്തു
തലമുറ വരും, പോകും,
സമയത്തിന്‍ രഥചക്ര
മുരുണ്ടു നീങ്ങും !
അവിരാമ, മനുസ്യൂത
മൊഴുകുമീ പ്രവാഹത്തില്‍
ഒരു വെറും കുമിള ഞാന്‍,
എന്റെ സ്വപ്നം !

ഒന്നറിയാതെ തൊട്ടാല്‍,
തകരുമീ പുറം തോടില്‍
വന്നുദിച്ചീടുന്നെത്ര
വര്‍ണ്ണ താരങ്ങള്‍ !
സപ്ത വര്‍ണ്ണാക്ഷരങ്ങള്‍
വിരചിക്കുമൊരു വെറും
ഗദ്ഗദ കാവ്യം, അതാ
നെന്റെയീ ജന്മ്മം !

മരണമേ, മരണമേ,
മധുരോദാരമാം മരണമേ,
വരികയെന്നാത്മാവിന്‍
താലത്തിലൊരു പിടി
യരിമുല്ല പ്പൂവുമായ്
ഞാനിരിപ്പൂ !!
Join WhatsApp News
വിദ്യാധരൻ 2018-11-26 18:42:51
മരിക്കാതെ 
'മരണം മധുരോദാരം' 
എന്ന് പറയുന്ന നിങ്ങൾ 
വഴിതെറ്റിക്കുന്നു  ജനങ്ങളെ.
ഇവിടുണ്ട് വിഷാദരോഗികൾ 
ജീവിതം ഭാരമായി കരുതുന്നവർ
'മോങ്ങാൻ ഇരിക്കുന്ന നായ്ക്കൾ
തേങ്ങ വീഴണ്ട താമസം 
അവർ മോങ്ങി തുടങ്ങും "
ജീവിതം ജീവിച്ചു തീർക്കുകാദ്യം 
ഇല്ലാത്ത സ്വർഗ്ഗത്തെ  സ്വപ്‌നം കണ്ട് 
ജീവിതം നരകമാക്കാതെ 
സ്വർഗ്ഗമാകുക ജീവിതം 
നീ വസിക്കുന്ന  ഭൂമിയും
മരണം ഏതു രൂപത്തിൽ 
വരുമെന്നാർക്കറിയാം 
അനുസരണയില്ലാത്തവൻ 
വിളിച്ചാൽ വിളികേൾക്കാത്ത കാലൻ
നിന്റെ ദൈവ പുത്രൻ പോലും 
മരണത്തെ ഒഴിവാക്കി 
ഈ ഭൂമിയിൽ സ്വർഗ്ഗം 
തീർക്കാൻ ശ്രമിച്ചില്ല.
" ഈ മനോഹര ഭൂമിയിൽ" 
ജീവിച്ചു മരിക്കുക സ്നേഹിതാ 

Help for hopeless 2018-11-26 23:37:16
Are you ok Jayan?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക