Image

ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ്: പമ്പയുടെ പിന്തുണയില്‍ കൃതജ്ഞതയോടെ തമ്പി ചാക്കോ

മൊയ്തീന്‍ പുത്തന്‍ചിറ Published on 08 April, 2012
ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ്: പമ്പയുടെ പിന്തുണയില്‍  കൃതജ്ഞതയോടെ തമ്പി ചാക്കോ
ഫിലഡല്‍ഫിയ: 2012-14ലെ ഫൊക്കാനയുടെ ഭരണസാരഥികളിലൊരാളായി തന്റെ പേര് നോമിനേറ്റു ചെയ്തപെന്‍സില്‍വേനിയ അസ്സോസിയേഷന്‍ ഓഫ് മലയാളീസ് ഫോര്‍ പ്രോസ്പരിറ്റി ആന്റ് അഡ്‌വാന്‍സ്‌മെന്റിന്റെ(PAMPA) തീരുമാനത്തില്‍ താന്‍ കൃതാര്‍ത്ഥനാണെന്ന് തമ്പി ചാക്കോ പറഞ്ഞു. പമ്പയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനം ബഹുമാനത്തോടെയും അതിലേറെ പ്രാധാന്യത്തോടെയും ഞാന്‍ സ്വീകരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്ത വിവരത്തിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2006-2008 കാലയളവില്‍ ഫൊക്കാന പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്‌തെങ്കിലും അട്ടിമറിയിലൂടെ ആ വിജയം നഷ്ടമായി എന്ന് തമ്പി ചാക്കോ പറഞ്ഞു. ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്റ്, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ്, ഭരണഘടന ഭേദഗതി കമ്മിറ്റി മെംബര്‍, രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ (രണ്ടു തവണ), കണ്‍വന്‍ഷന്‍ നാഷണല്‍ കണ്‍വീനര്‍ (രണ്ടു തവണ), പമ്പ മലയാളി അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് (രണ്ടു തവണ), പമ്പയുടെ ബില്‍ഡിംഗ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് പമ്പ സ്വന്തമായി ബില്‍ഡിംഗ് വാങ്ങിയത്.

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സ്ഥാപക ചെയര്‍മാന്‍ (രണ്ടു തവണ), പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള തമ്പി ചാക്കോ, ഇപ്പോള്‍ ആ സംഘടനയുടെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഫിലഡല്‍ഫിയ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് (നാലു തവണ), സുവനീര്‍ എഡിറ്റര്‍, ബില്‍ഡിംഗ് കണ്‍വീനര്‍ എന്നീ നിലകളിലും മികച്ച സേവനം കാഴ്ച വെയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (മൂന്നു തവണ), ട്രഷറര്‍, ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ഫിലഡല്‍ഫിയ മാര്‍ത്തോമ്മ ചര്‍ച്ചിന്റെ ട്രഷറര്‍ (ആറു തവണ), വൈസ് പ്രസിഡന്റ്, ചീഫ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഫിലഡല്‍ഫിയയിലെ മാര്‍ത്തോമ്മ ചര്‍ച്ച് വാങ്ങുന്നതും ഈ കാലത്താണ്. 2006-2008 ഫൊക്കാന സില്‍വര്‍ ജൂബിലി കണ്‍വന്‍ഷനോടനുബന്ധിച്ച് ''മാന്‍ ഓഫ് ദ ഇയര്‍'' അവാര്‍ഡ്, കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ്, സി.ഐ.ഒ. അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ സമൂഹത്തെ മാത്രമല്ല എല്ലാ ഏഷ്യന്‍ വംശജരേയും ഒരു കുടക്കീഴില്‍ അണിനിരത്തി ശക്തമായ കെട്ടുറപ്പിലൂടെ രാഷ്ട്രീയ-സാംസ്‌ക്കാരിക മേഖലകളില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുവാനും അവരെ മുഖ്യധാരയിലെത്തിക്കാനും ഈ ജനനായകനു കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഫൊക്കാനയുടെ എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം അര്‍ഹനാണെന്ന് പമ്പ പ്രസിഡന്റും എക്‌സി. കമ്മിറ്റി അംഗങ്ങളും ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ്: പമ്പയുടെ പിന്തുണയില്‍  കൃതജ്ഞതയോടെ തമ്പി ചാക്കോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക