Image

ദയാവധത്തിന്‌ അനുമതി നല്‍കാതെ കോടതി; കുട്ടിക്കു പുതു ജീവിതം

Published on 26 November, 2018
ദയാവധത്തിന്‌ അനുമതി നല്‍കാതെ കോടതി; കുട്ടിക്കു  പുതു ജീവിതം

ചെന്നൈന്മ: ഒന്‍പതു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന മകനുവേണ്ടി പിതാവ്‌ മദ്രാസ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദയാവധത്തിനുള്ള ഹര്‍ജി കോടതി തള്ളി. പകരം കുട്ടിക്ക്‌ പുതിയ ചികിത്സാ രീതി നല്‍കാനാണ്‌ കോടതി വിധിച്ചത്‌.

ജന്മനാ അപൂര്‍വമസ്‌തിഷ്‌കരോഗത്തെ തുടര്‍ന്ന്‌ അബോധാവസ്ഥയിലായ ഒന്‍പതുവയസ്സുകാരനായ മകന്‌ ദിവസം പത്തും ഇരുപതും തവണ അപസ്‌മാരമുണ്ടാകാറുണ്ടെന്നും ചികില്‍സകളൊന്നും ഫലിക്കുന്നില്ലെന്നും ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷ ദയാവധത്തിന്‌ അനുവദിക്കണമെന്നും പിതാവ്‌ കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്‌ എന്‍.കൃപാകരന്‍, ജസ്റ്റിസ്‌ അബ്ദുല്‍ ഖുദോസ്‌ എന്നിവര്‍ കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്‌ധസമിതിയെ നിയോഗിച്ചതാണു വഴിത്തിരിവായത്‌. കുട്ടിക്ക്‌ ട്രിഗര്‍ പോയിന്റ്‌ തെറപ്പി എന്ന ചികില്‍സ നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ അനിരുദ്ധ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കോടതിയെ സമീപിക്കുകയുണ്ടായി.

കുട്ടിയില്‍ നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതിന്റെ വീഡിയോ കഴിഞ്ഞദിവസം മൂന്നംഗ വിദഗ്‌ധസമിതി കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക