Image

പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റംവന്നു: നിരുപമ റാവു

Published on 03 July, 2011
പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റംവന്നു: നിരുപമ റാവു
ന്യൂഡല്‍ഹി: തീവ്രവാദവുമായി ബന്ധപ്പെട്ട നയങ്ങളില്‍ പാക്കിസ്ഥാന്‍ വിട്ടുവീഴ്‌ചാ മനോഭാവത്തോടെയാണ്‌ സമീപിക്കുന്നതെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. രണ്ട്‌ ദിവസത്തെ ഇസ്‌ലാമാബാദ്‌ സന്ദര്‍ശനത്തിന്‌ ശേഷം ഇന്ത്യയിലെത്തിയ അവര്‍ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായക സന്ദര്‍ഭമാണിതെന്നും ഇക്കാര്യത്തില്‍ ഇന്ത്യ നിര്‍ബന്ധമായും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും നിരുപമ കൂട്ടിച്ചേര്‍ത്തു. ഈയിടെ ഇസ്‌ലാമാബാദില്‍ നടന്ന വിദേശ കാര്യ സെക്രട്ടറി തല ചര്‍ച്ചയില്‍ തീവ്രവാദത്തോടുള്ള പാക്‌ സമീപനത്തില്‍ ഇന്ത്യക്ക്‌ മാറ്റങ്ങള്‍ ദര്‍ശിക്കാന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. അടുത്തമാസം നിരുപമ റാവു യു.എസ്‌ അംബാസിഡറായി സ്ഥാനമേല്‍ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക