Image

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണ്‍ വിന്റര്‍ കണ്‍വെന്‍ഷന്‍ 30 നു

ജീമോന്‍ റാന്നി. Published on 27 November, 2018
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണ്‍ വിന്റര്‍ കണ്‍വെന്‍ഷന്‍ 30 നു
ഹൂസ്റ്റണ്‍:  ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (സി.ആര്‍.എഫ്) ന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള വിന്റര്‍ കണ്‍വെന്‍ഷന്‍ ഈ വര്ഷം നവംബര്‍  30 നു (വെള്ളി) വൈകുന്നേരം ആറു മണിക്ക് ഡെസ്റ്റിനി ഇവന്റ് വെന്യുവില്‍  (1622, Staffordshire Rd, Stafford, TX 77477) വച്ച് നടത്തപ്പെടുന്നു. 

പ്രൊഫ.എം.വൈ.യോഹന്നാന്‍ ( റിട്ട. പ്രിന്‍സിപ്പല്‍, സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്, കോലഞ്ചേരി ആസ്ഥാനമായി സഭാവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റല്‍ കെയര്‍ ലാബായ ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ്‌സ്  െ്രെപവറ്റ് ലിമിറ്റഡ്‌ന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ  ജോണ്‍ കുര്യാക്കോസും ഡയറക്ടര്‍ സാജു കുര്യാക്കോസും തങ്ങളുടെ വിജയകരമായ ജീവിത അനുഭവങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കു വയ്ക്കുന്നതാണ്. 

മൂവാറ്റുപുഴയിലെ ഒരു ചെറിയ മുറിയില്‍ തുടങ്ങിയ ഇവരുടെ സ്ഥാപനം ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റല്‍ കെയര്‍ ലാബായി മാറി.

കേരളത്തിലെ ഒരു ഗ്രാമ പശ്ചാത്തലത്തില്‍ നിന്നും ഒന്നുമില്ലായ്മയില്‍ നിന്നും വന്ന ജോണ്‍ കുര്യാക്കോസ് എന്ന യുവാവില്‍ നിന്നും ഡെന്റല്‍ ഇമ്പ്‌ലാന്റ്‌സ് ഉത്പ്പാദന രംഗത്തെ ലോകത്തെ വന്‍കിട കമ്പനികളില്‍ ഒന്നായ ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ്‌സ് എന്ന മള്‍ട്ടി നാഷനല്‍ ബിസിനസ് സംരംഭത്തിന്റെ തലവനിലേക്കുള്ള വളര്‍ച്ച അദ്ദേഹത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ കൂടെ ജീവിതത്തില്‍ കൈവന്ന രൂപാന്തരവും കാരണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ്‌സിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന സഹോദരന്‍ സാജു കുര്യാക്കോസ് ജീവിതത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം കൊടുത്തുകൊണ്ട് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ന്റെ ഗായക സംഘമായ അമൃതധാരക്ക് നേതൃത്വം നല്‍കി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 832 967 2075.



ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണ്‍ വിന്റര്‍ കണ്‍വെന്‍ഷന്‍ 30 നു ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണ്‍ വിന്റര്‍ കണ്‍വെന്‍ഷന്‍ 30 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക