Image

മലയാളികള്‍ ഉദാരമായി സഹായിക്കണം: ഫ്രാന്‍സിസ് ജോര്‍ജ്

ഷോളി കുമ്പിളുവേലി Published on 27 November, 2018
മലയാളികള്‍ ഉദാരമായി സഹായിക്കണം: ഫ്രാന്‍സിസ് ജോര്‍ജ്
ന്യൂയോര്‍ക്ക്: പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് പ്രവാസി മലയാളികള്‍ നിര്‍ലോഭം  സഹായിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ പാര്‍ലമെന്റ് അംഗവുമായ ഫ്രാന്‍സിസ് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ദുരന്തമേഖലകളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മേഖലകളിലേയും നാശനഷ്ടങ്ങള്‍ അദ്ദേഹം വിവരിച്ചു. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരമാണിതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ന്യൂയോര്‍ക്കിലെ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി കേരളാ കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ.സഖറിയാ കരുവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, റവ.ഫാ.ഫ്രാന്‍സിസ് നമ്പ്യാംപറമ്പില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഫൊക്കാന നേതാവ് ലീലാ മാരേട്ട്, ഫോമാ നാഷ്ണല്‍ കമ്മറ്റി അംഗം ഷോളി കുമ്പിളുവേലി, കേരള കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് അജിത്ത്, ജോര്‍ജ് തോമസ്, കലാവേദി കണ്‍വീനര്‍ സിബി ഡേവിഡ്, 'ലിമ' പ്രസിഡന്റ് മാത്യു തോമസ്, ബെന്‍സില്‍ ജോര്‍ജ്, ജോയി ഇല്ലിപ്പറമ്പില്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രിന്‍സ് മാര്‍ക്കോസ്, ജോര്‍ജ് കൊട്ടാരം, ബേബിക്കുട്ടി തോമസ് തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.

പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് ഫിലിപ്പ് മഠത്തില്‍ സ്വാഗതവും, സജി മാത്യു നന്ദിയും പറഞ്ഞു.


മലയാളികള്‍ ഉദാരമായി സഹായിക്കണം: ഫ്രാന്‍സിസ് ജോര്‍ജ്മലയാളികള്‍ ഉദാരമായി സഹായിക്കണം: ഫ്രാന്‍സിസ് ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക