Image

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സാന്ത്വന തണലായി മാറിയ താങ്ക്‌സ് ഗിവിംഗ് ദിനം

ബിന്ദു ടിജി Published on 27 November, 2018
സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സാന്ത്വന തണലായി മാറിയ താങ്ക്‌സ് ഗിവിംഗ് ദിനം
സാന്‍ ഫ്രാന്‍സിസ്‌കോ മില്‍പിറ്റസ് സെന്റ് തോമസ് സീറോ മലബാര്‍  ചര്‍ച്ച് അംഗങ്ങള്‍  ചുറ്റുപാടു മുള്ള ഭവനരഹിതരും അശരണരുമായ   സഹോദരങ്ങള്‍ക്കൊപ്പം താങ്ക്‌സ് ഗിവിംഗ് സ്‌നേഹം പങ്കിട്ടു .ഇടവക വികാരി യായ ഫാദര്‍ ജോര്‍ജ്ജ് എട്ടുപുരയില്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.  ഇക്കഴിഞ്ഞ നവംബര്‍ 24 നു ഫ്രിമോണ്ടില്‍ വെച്ച് മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന സംഘം ഭവനരഹിതരായ സഹോദരങ്ങ ള്‍ ക്ക് വേണ്ടി പരമ്പരാഗത രീതിയിലുള്ള താങ്ക്‌സ് ഗിവിങ് ടര്‍ക്കി ഡിന്നര്‍ വളരെ ഔപചാരികമായ രീതിയില്‍ തന്നെ ഒരുക്കി. പങ്കെടുത്ത ഓരോ അതിഥിക്കും ഗിഫ്റ്റ്  കാര്‍ഡുകളും സ്‌നേഹപൂര്‍വ്വം സമ്മാനിച്ചു .നമ്മുടെ ദൈനം ദിന ജീവിതത്തില്‍ നന്ദി പ്രകടനത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടോം തട്ടാശ്ശേരി നല്‍കിയ   പ്രചോദനാത്മകമായ സന്ദേശത്തോടെയാണ്  പരിപാടികള്‍ ആരംഭിച്ചത്. 

ഏകദേശം നാല്പതോളം സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണത്തോടൊപ്പം അതിഥികളുമായി സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു.  ഓരോരുത്തര്‍ക്കും പങ്കു വെക്കാന്‍ അവരുടേതായ ഏറെ ഹൃദയ സ്പര്‍ശിയായ ജീവിത കഥകള്‍ ഉണ്ടായിരുന്നു. അനുഭവങ്ങള്‍ പങ്കു വെച്ചതിലൂടെ അനാഥ  ഹൃദയങ്ങളില്‍  സൗഹൃദം  കുളിരായ് നിറഞ്ഞു നിന്നു. ഒരു ജീവകാരുണ്യ പ്രവര്‍ത്തി യുടെ ശൈലിയില്‍ ആയിരുന്നില്ല ഈ പരിപാടികള്‍ സംഘടിപ്പിക്ക പെട്ടത് മറിച്ച് മാനവ സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നടപന്തലില്‍  ഒരു ഉത്സവ പ്രതീതി യുണര്‍ത്തിയാണ്  ഏവരും ഒത്തു ചേര്‍ന്നിരുന്നത്.  അശരണരായ സഹോദരങ്ങളെ സഹായിക്കുക എന്നത്   തങ്ങളുടെ  ജീവിതത്തില്‍ ഒരു കടമയായി തന്നെ ഏറ്റെടുക്കണം എന്ന ഉള്‍ക്കാഴ്ച  പരിപാടിക്ക്   സഹകരിച്ച കുട്ടികള്‍ക്കും യുവാക്കള്‍ക്കും സമ്മാനിക്കാന്‍ ഈ താങ്ക്‌സ് ഗി വിംഗ് ദിനത്തിന് സാധിച്ചു.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സാന്ത്വന തണലായി മാറിയ താങ്ക്‌സ് ഗിവിംഗ് ദിനംസാന്‍ ഫ്രാന്‍സിസ്‌കോയില്‍ സാന്ത്വന തണലായി മാറിയ താങ്ക്‌സ് ഗിവിംഗ് ദിനംസാന്‍ ഫ്രാന്‍സിസ്‌കോയില്‍ സാന്ത്വന തണലായി മാറിയ താങ്ക്‌സ് ഗിവിംഗ് ദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക