Image

അരിസോണയില്‍ വമ്പിച്ച വിഷു ആഘോഷം ഏപ്രില്‌ 14ന്‌

മനു നായര്‍ Published on 08 April, 2012
അരിസോണയില്‍ വമ്പിച്ച വിഷു ആഘോഷം ഏപ്രില്‌ 14ന്‌
ഫീനിക്‌സ്‌: മേടമാസപുലരിയുടെ വര്‍ണ്ണ പ്രഭയില്‍ കൈനിറയെ കൈനീട്ടവും മനസ്സില്‍ ശുഭ കാമനയുടെ മധുര സ്‌മൃതികളുമായി ഐശ്വര്യത്തിന്റെ സന്ദേശമായ വിഷുവിനെ വരവേല്‌ക്കുവാന്‌ അരിസോണയിലെ മലയാളി സമൂഹം ഒരുങ്ങുന്നു.

വിഷുദിനമായ ഏപ്രില്‌ 14ന്‌ സ്‌കോട്ട്‌ഡെയിലിലെ മൗണ്ടന്‍വ്യൂ കമ്യൂണിറ്റി ഓഡിറ്റോറിയത്തില്‌ വെച്ചാണ്‌ ഭക്തിനിര്‍ഭരമായി വിഷു ആഘോഷിക്കുന്നത്‌. കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയാണ്‌ അതിമനോഹരമായ വിഷു ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌. രാവിലെ 10 മണിക്ക്‌ ഭദ്രദീപം കൊളുത്തി പ്രത്യേക പ്രാര്‌ത്ഥനയും പരമ്പരാഗതരീതിയില്‍ കണിയൊരുക്കി വിഷുക്കണി ദര്‍ശനവും. തുടര്‍ന്ന്‌ വിഷുക്കൈനീട്ടം. വര്‍ഷം മുഴുവന്‌ സര്‍വ്വ ഐശ്വര്യവും സമ്പദ്‌സമമൃദ്ധിക്കും വേണ്ടി അരിസോണയിലെ പ്രസിദ്ധമായ ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‌ പ്രത്യേകം പൂജിച്ച നാണയങ്ങളാണ്‌ എല്ലാവര്‍ക്കും വിഷുകൈനീട്ടമായി നല്‌കുന്നതെന്ന്‌ ബാബു തിരുവല്ല അറിയിച്ചു.

കൊച്ചുകുട്ടികളുടെ പ്രച്ഛന്നവേഷം (ബാല ക്രഷ്‌ണനും രാധയും), വിഷു സന്ദേശം, തിരുവാതിര, ഗാനങ്ങള്‍, നൃത്തൃനൃത്ത്യങ്ങള്‍തുടങ്ങി വിവിധ കലാ സാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമയിരിക്കും ആഘോഷം.
അരിസോണയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന `മായകണ്ണന്‍' എന്ന സംഗീത നൃത്തനാടകമാണ്‌ ആഘോഷത്തിലെ മുഖൃ ആകര്‍ഷണം. കേരളത്തിന്റെ തനതായ രുചികൂട്ടുകളാള്‍ പതിനഞ്ചിലധികം വിഭവങ്ങോളോടു കൂടിയ സമൃദ്ധമായ വിഷു സദ്യ തൂശനിലയിലാണ്‌ വിളമ്പുന്നത്‌. നന്മയുടെ ഉത്സവമായ വിഷുവിന്റെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ വളരെ മനോഹരവും കമനീയവുമായ രീതിയിലാണ്‌ വിഷു ആഘോഷങ്ങള്‌ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന്‌ കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ ഭാരവാഹികള്‍ അവകാശപ്പെട്ടു.

വിഷു ആഘോഷപരിപാടികള്‍ ഒരു വന്‍വിജയമാക്കി മാറ്റുവാന്‌ അരിസോണയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി വിഷു ആഘോഷ കമ്മറ്റിക്കുവേണ്ടി ദിലീപ്‌ എസ്‌. പിള്ളയും, ബാബു തിരുവല്ലയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 480 516 7964, 623 455 1553 എന്നീ നമ്പരുകളിലോ azhindus@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക.
അരിസോണയില്‍ വമ്പിച്ച വിഷു ആഘോഷം ഏപ്രില്‌ 14ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക