Image

പാസ്റ്റര്‍ കെ.വി തോമസിന്റെ പിതാവ് എം.ജി.വറുഗീസ് നിര്യാതനായി

എബി മക്കപ്പുഴ Published on 27 November, 2018
പാസ്റ്റര്‍ കെ.വി തോമസിന്റെ പിതാവ്  എം.ജി.വറുഗീസ് നിര്യാതനായി
ഡാളസ്: അഞ്ചല്‍ കാവിളയില്‍  എം.ജി  വറുഗീസ് (പാപ്പച്ചന്‍ 88 ) നവംബര്‍ 26 നു നിര്യാതനായി . പെട്ടെന്നുണ്ടായ ഹൃദയാഘത്തെ തുടര്‍ന്ന് സ്വവസതിയില്‍  വെച്ചാണ് മരണം സംഭവിച്ചത്.

ശവ സംസ്‌കാര ശുശ്രുഷകള്‍ ഡിസംബര്‍ 1നു അഞ്ചല്‍ എ. വി. ടി ഓഡിറ്റോറിത്തില്‍ നടത്തപ്പെടും.
പരേതന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് പെണ്ണുക്കര മണ്ണില്‍ മലയില്‍ കുടുംബാംഗമാണ്.
മക്കള്‍: റവ. കെ. വി തോമസ്,ഡാളസ് (ഐ.പി.സി മിഡ്വെസ്‌ററ് റീജിയണ്‍ വൈസ് പ്രസിഡന്റ്, ഹീബ്രോണ്‍ പെന്തിക്കോസ്റ്റല്‍ ഫെല്ലോഷിപ് സീനിയര്‍ പാസ്റ്റര്‍), ജോര്‍ജ് വര്‍ഗീസ് (ദുബൈ) ,ലില്ലി തോമസ് (വെണ്‍മണി), മോളി ജോര്‍ജ് (ഓതറ)  
 സാലി ജെയിംസ് (തിരുവന്തപുരം), ആലിസ് എബ്രഹാം (കോട്ടയം), എല്‍സി  വെസ്ലി (ആസ്‌ടേലിയ) എന്നിവര്‍.

മരുമക്കള്‍ :ലിസി തോമസ് (ഡാളസ്), മിനി ജോര്‍ജ് (അഞ്ചല്‍), പി. എ തോമസ്(വെണ്‍മണി), ജോര്‍ജ് തോമസ് (ഓതറ) പാസ്റ്റര്‍. ഇ വി ജെയിംസ് (തിരുവന്തപുരം) പാസ്റ്റര്‍ എബ്രഹാം മാത്യു (കോട്ടയം) പാസ്റ്റര്‍ . വെസ്ലി  ജോസഫ് (ആസ്‌ടേലിയ)        
കൂടുതല്‍ വിവരങ്ങള്‍ക്ക്: 214  771  5683   
പാസ്റ്റര്‍ കെ.വി തോമസിന്റെ പിതാവ്  എം.ജി.വറുഗീസ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക