Image

സംസ്ഥാനത്ത്‌ നിപ ജാഗ്രതാ നിര്‍ദേശം

Published on 27 November, 2018
സംസ്ഥാനത്ത്‌ നിപ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്‌: സംസ്ഥാനത്ത്‌ നിപ വൈറസ്‌ ജാഗ്രതാ നിര്‍ദേശം. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക്‌ ആരോഗ്യ വകുപ്പ്‌ നിര്‍ദേശം നല്‍കി.

നിപാ വൈറസുകളുടെ പ്രചനന കാലം ഡിസംബര്‍ ജനുവരി മാസങ്ങളാണ്‌. ഈ സമയത്ത്‌ വൈറസ്‌ വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നുമാണ്‌ നിര്‍ദേശം.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ്‌ അറിയിച്ചു.

ഡിസംബര്‍ ജനുവരി മാസത്തിലാണ്‌ വവ്വാലുകളുടെ ഇണചേരല്‍ സമയം. ഈ സമയത്ത്‌ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന്‌ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അന്ന്‌ നിപ വൈറസിന്റെ വ്യാപനത്തിന്‌ ഇടയാക്കിയ വവ്വാലിന്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ വവ്വാലിന്റെ പ്രചരണ കാലത്ത്‌ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക