Image

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകക്ക് പുതിയ നേതൃത്വം

Published on 27 November, 2018
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകക്ക് പുതിയ നേതൃത്വം

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ 201820 വര്‍ഷങ്ങളിലേക്കുള്ള പുതിയ പ്രതിനിധികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവരെയും സെക്രട്ടറിയായി സിബി ഐസക്കിനെയും അക്കൗണ്ടന്റായി തോമസ് സെബാസ്റ്റ്യനെയും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികളായി ബെന്നി സെബാസ്റ്റ്യന്‍, ജോബി ഫിലിപ്പ്, എല്‍സി ജോയ് എന്നിവരെയും തെരഞ്ഞെടുത്തു. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 46 അംഗങ്ങളും വിശുദ്ധ കുര്‍ബാന മധ്യേ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലി.

ഇടവകയിലെ 14 കുടുംബയൂണീറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും മതബോധന വിഭാഗം പ്രതിനിധികളായ അബീഷ് ജോസ്, സീമ ജോര്‍ജ്, എസ്എംവൈഎല്‍ പ്രതിനിധികളായ കെല്‍വിന്‍ തോമസ്, താനിയ സാബു എന്നിവരടക്കം 47 പേരാണ് വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍ അധ്യക്ഷനായുള്ള കത്തീഡ്രല്‍ ഇടവകയുടെ പുതിയ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക