Image

പരി. കാതോലിക്കാ ബാവ നവംബര്‍ 27നു കുവൈത്തില്‍

Published on 27 November, 2018
പരി. കാതോലിക്കാ ബാവ നവംബര്‍ 27നു കുവൈത്തില്‍

കുവൈത്ത്: പൗരസ്ത്യ കാതോലിക്കായും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ നവംബര്‍ 27 ചൊവ്വാഴ്ച രാവിലെ കുവൈത്തില്‍ എത്തിച്ചേരും. 

കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കുവൈത്തിലെ ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ’കുവൈറ്റ് ഓര്‍ത്തഡോക്‌സ് മഹാസമ്മേളനം’ ആശിര്‍വദിക്കുവാന്‍ എത്തിച്ചേരുന്ന കാതോലിക്കാ ബാവ, കുവൈറ്റിലെ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, അഹമ്മദി സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസില്‍ ചര്‍ച്ച്, സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് എന്നീ ഇടവകകള്‍ ക്രമീകരിച്ചിരിക്കുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും. മലങ്കര സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും ചടങ്ങുകളില്‍ പങ്കെടുക്കും. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക