Image

ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു

തമ്പി ചാക്കോ (പത്താം വാര്‍ഷിക ചെയര്‍മാന്‍) Published on 08 April, 2012
ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു
ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ സാമൂഹികവും സാംസ്‌ക്കാരികവും വിദ്യാഭ്യാസപരവും കലാപരവുമായ ഉന്നമനത്തിനായി രൂപം കൊടുത്ത പ്രസ്ഥാനമാണ്‌ ട്രൈസ്റ്റേറ്റ്‌ കേരള ഫോറം.

സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ കഴിവുകള്‍ തെളിയിച്ചിട്ടുള്ള സേവന മനസ്‌ക്കരുടേയും അ
ഭ്യു ദയകാംക്ഷികളുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമായി വര്‍ഷം തോറും ഈ പ്രസ്ഥാനം വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഏകദേശം പതിനഞ്ച്‌ സംഘടനകള്‍ ഈ പ്രസ്ഥാനത്തില്‍ അംഗസംഘടനകളായി ഉണ്ട്‌.

ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ സ്ഥാപക ചെയര്‍മാനായി രണ്ടു പ്രാവശ്യം പ്രവര്‍ത്തിക്കുവാന്‍ എനിക്ക്‌ അവസരം നല്‍കി. ആ സമയത്ത്‌ ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ യശസ്സ്‌ ഉയര്‍ത്തിയെടുക്കുവാന്‍ ഒരു പരിധിവരെ സാധിച്ചു എന്നതില്‍ എനിക്ക്‌ ആത്മസംതൃപ്‌തിയുണ്ട്‌. പിന്നീട്‌ പ്രവര്‍ത്തിച്ചവരേയും ചെയര്‍മാന്മാരായി സേവനമനുഷ്‌ഠിച്ചവരേയും നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു. തുടര്‍ന്നും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഈ പത്താം വാര്‍ഷികം അതിവിപുലമായും ഗംഭീരമായും വര്‍ണ്ണപ്പകിട്ടോടെയും കൊണ്ടാടുവാന്‍ നാം തയ്യാറായതില്‍ അതിയായ സന്തോഷമുണ്ട്‌. ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തില്‍ സേവനമനുഷ്‌ഠിക്കുന്നവര്‍ എല്ലാവരും തന്നെ വിവിധ സംഘടനകളിലും വേദികളിലും പ്രവര്‍ത്തിച്ച്‌ പരിചയസമ്പന്നരായ വ്യക്തികളാണ്‌. ഇവരുടെ സമയവും പണവും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ മുഖ്യ ഘടകമാണെന്ന സത്യം എടുത്തു പറയേണ്ടിയിരിക്കുന്നു.

കലാപരമായും സാമൂഹികപരമായും രാഷ്ട്രീയപരമായും ഈ പ്രസ്ഥാനത്തിന്‌ പ്രോത്സാഹനവും സഹകരണവും നല്‍കി വിജയിപ്പിക്കുവാന്‍ കാരണഭൂതരായ ഇവിടത്തെ അറിയപ്പെടുന്ന നൃത്ത വിദ്യാലയങ്ങള്‍, സാഹിത്യകാരന്മാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍, ചാനലുകള്‍ എന്നിവര്‍ക്കെല്ലാം സ്‌നേഹത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കുന്നു.

ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ സുമനസ്സുകളുടേയും ആത്മാര്‍ത്ഥ സഹായ സഹകരണങ്ങളും തുടര്‍ന്നും ഈ പ്രസ്ഥാനത്തിനു നല്‍കി  വിജയിപ്പിക്കണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്മയുടേയും സന്തോഷത്തിന്റേയും നാളുകള്‍ നേര്‍ന്നുകൊണ്ട്‌.....
ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക