Image

യുഎഇയില്‍ കനത്ത മഴ; സ്‌കൂളുകള്‍ക്ക് അവധി

Published on 27 November, 2018
യുഎഇയില്‍ കനത്ത മഴ; സ്‌കൂളുകള്‍ക്ക് അവധി

ദുബായ്: കനത്ത മഴയില്‍ യുഎഇയില്‍ ജനജീവിതം താറുമാറായി. മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴയില്‍ കനത്ത നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ ആകെ വെള്ളത്തിലാണ്. മരങ്ങള്‍ റോഡുകളിലേക്കു കടപുഴകി വീണതോടെ ഗതാഗതം താറുമാറായി.ദുബായില്‍ 147 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക