Image

അറ്റ്‌ലാന്റയില്‍ തിരുഹൃദയ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

സാജു വട്ടക്കുന്നത്ത്‌ Published on 03 July, 2011
അറ്റ്‌ലാന്റയില്‍ തിരുഹൃദയ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
അറ്റ്‌ലാന്റാ: ഹോളിഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ തിരുഹൃദയ തിരുനാള്‍ ജൂണ്‍ 26-ന്‌ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. രാവിലെ 10.30-ന്‌ ഇടവക വികാരി ഫാ. എബി വടക്കേക്കരയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കുകയുണ്ടായി. ദിവ്യബലിയെ തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ ലദീഞ്ഞ്‌ നടത്തപ്പെട്ടു.

കോട്ടയം തിരുഹൃദയ എസ്‌.എച്ച്‌ മൗണ്ട്‌ ദേവാലയത്തിലെ തിരുനാളിനെ അനുസ്‌മരിച്ചുകൊണ്ട്‌ അറ്റ്‌ലാന്റയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന എസ്‌.എച്ച്‌ മൗണ്ട്‌ ഇടവകാംഗങ്ങളായ ടോമി, റീന വാച്ചാച്ചിറ, സണ്ണി, ചാച്ചിയമ്മ വേങ്ങാലില്‍, സാബു, റൂബി വേങ്ങാലില്‍, റെജി, ലൈല കളത്തില്‍, ഫിലിപ്പ്‌, ആന്‍സി വെള്ളാപ്പള്ളിക്കുഴി, ബിജു, ഡോളി വെള്ളാപ്പള്ളിക്കുഴി, ചാക്കോച്ചന്‍, സ്‌മിത പുല്ലാനപ്പള്ളി, സുജ, ബേബി ഇല്ലിക്കാട്ടില്‍, ഷേര്‍ളി, ടോമി ഇല്ലിക്കാട്ടില്‍, സുജിത്‌, പൗര്‍ണ്ണമി വേങ്ങാലില്‍, മേഴ്‌സി, റോയി പാട്ടക്കണ്ടം, ജോസഫ്‌, സാറാമ്മ മണിമലേത്ത്‌, റെജുള, ജോ കൂവക്കട എന്നിവര്‍ പ്രസുദേന്തിമാരായിരുന്നു.

തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്കുശേഷം പ്രസുദേന്തിമാര്‍ തയാറാക്കിയ സ്വാദിഷ്‌ടമായ സ്‌നേഹവിരുന്നോടെ തിരുനാളിന്‌ കൊടിയിറങ്ങി.
അറ്റ്‌ലാന്റയില്‍ തിരുഹൃദയ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക