Image

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 08 April, 2012
ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌ ആരാധനകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു. `ശത്രുക്കളെ തോല്‍പിച്ച്‌ മഹത്വത്തോടെ ഉയിര്‍ത്തെഴുനേറ്റ രക്ഷകനെ, അങ്ങയുടെ കാരുണ്യത്താല്‍ തീരപ്പും, സമാധനവും, വിജയവും ങ്ങള്‍ക്ക്‌ നല്‍കേണമേ' എന്ന്‌ വിശ്വാസികള്‍ പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉരുവിട്ടു. `ഗുരു ഉയര്‍ത്തെഴുന്നേറ്റതിനാല്‍ ധൈര്യപ്പെടുക, സര്‍വ്വ ലോകത്തോടും ഈ സന്തോഷ വാര്‍ത്ത അറിയിക്കുക. ഇരുട്ടിനെ പ്രകാശം തോല്‍പ്പിച്ചത്‌ കാണുക' ഫാ. ദാനിയേല്‍ ജോര്‍ജ്‌ നല്‍കിയ ഈസ്റ്റര്‍ സന്ദേശത്തില്‍ പ്രസ്‌താവിച്ചു.

രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബാന, പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ ധൂപപ്രാര്‍ത്ഥന എന്നിവ നടന്നു. തുടര്‍ന്ന്‌ ഈസ്റ്ററിനോടനുബന്ധിച്ച്‌ കുട്ടികളുടെ വിവിധ പരിപാടികള്‍ നടന്നു. കത്തീഡ്രല്‍ ഹാളില്‍ നടന്ന സ്‌നേഹവിരുന്നിന്‌ റേച്ചല്‍ കുന്നേല്‍, ബിജു കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഹാശാ ആഴ്‌ച ശുശ്രൂഷകളുടെ വിജയകരമായ നടത്തിപ്പിന്‌ ജോണ്‍ പി. ജോണ്‍, മോളമ്മ മാത്യു, ഫിലിപ്പ്‌ കുന്നേല്‍, ഏബ്രഹാം മാത്യു, മത്തായി മാത്യു, ഡയാനാ ജോസഫ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ന്യൂസ്‌ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക