Image

ഹനുമാന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ യോഗി ആദിത്യനാഥ്‌

Published on 28 November, 2018
ഹനുമാന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ യോഗി ആദിത്യനാഥ്‌

ജയ്‌പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്‌ കാമ്പയിനില്‍ ദളിത്‌ വോട്ടുകള്‍ ലക്ഷ്യം വെച്ച്‌ ബി.ജെ.പിയ്‌ക്ക്‌ വേണ്ടി തെരഞ്ഞെടുപ്പു പ്രചരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.

ഹനുമാന്റെ ജാതി നിര്‍ണയിച്ചുകൊണ്ടായിരുന്നു യോഗി ആദിത്യനാഥിന്റെ വോട്ടുപിടുത്തം. ഹനുമാന്‍ ഒരു ദളിത്‌ ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. അല്‍വാറില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക്‌ ഓരോ ദളിതരും വോട്ട്‌ ചെയ്യണമെന്നും യോഗി ആദിത്യനാഥ്‌ ആവശ്യപ്പെട്ടു.

''ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. കാട്ടില്‍ കഴിയുന്നവന്‍. വടക്കും കിഴക്കും തെക്കും പടിഞ്ഞാറുമുള്ള എല്ലാ ഇന്ത്യന്‍ സമൂഹങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‌ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ ബജ്‌രംഗ്‌ ബലി.

ഇത്‌ രാമന്റെ ആഗ്രഹമാണ്‌. അദ്ദേഹത്തിന്റെ ആ ആഗ്രഹം നിറവേറ്റുന്നതുവരെ നമ്മള്‍ വിശ്രമിക്കേണ്ടതില്ല'- യോഗി ആദിത്യനാഥ്‌ പറഞ്ഞു. മാല്‍പുര മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

`
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക