അതിര്‍ത്തി കടന്നെത്തുന്ന ആരാധക സ്‌നേഹത്തിന്റെ കഥകള്‍ സിനിമാലോകത്തിന് പറയാന്‍ ഏറെ കാണും. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും അത്തരമൊരു കഥ പറയാനുണ്ട്. ബംാദേശിലെ ദുല്‍ഖര്‍ ആരാധകനാണ് താരത്തോടുള്ള ആരാധന മൂത്ത് മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരു നല്‍കിയിരിക്കുന്നത്. ബംാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ ആണ് തന്റെ നാട്ടില്‍ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'ഞങ്ങളുടെ നാട്ടിലൊരാള്‍ ദുല്‍ഖറിന്റെ ചാര്‍ലി കണ്ട് വിഷാദരോഗത്തില്‍ നിന്നും മുക്തനായി. മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്,' എന്നായിരുന്നു ദുല്‍ഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള സെയ്ഫുദ്ദീന്‍ ഷകീല്‍ എന്ന ചെറുപ്പക്കാരന്റെ ട്വീറ്റ്. സെയ്ഫുദ്ദീനും ഒരു കടുത്ത ദുല്‍ഖര്‍ ഫാനാണ്.
സെയ്ഫുദ്ദീന്റെ ട്വീറ്റ് കണ്ണില്‍പ്പെട്ട ദുല്‍ഖര്‍ നന്ദി പറയാന്‍ മറന്നില്ല, ഒപ്പം ബംാദേശീലെ തന്റെ ആരാധകരോടുള്ള സ്‌നേഹാന്വേഷണവും രേഖപ്പെടുത്തി. 'ഒരുപാട് നന്ദി. ബംാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം. കോളേജ് സമയത്ത് എനിക്ക് ഏറെ ബംാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. ഇപ്പോഴും അവരുമായുള്ള അടുപ്പം സൂക്ഷിക്കുന്നു,' എന്നായിരുന്നു ദുല്‍ഖറിന്റെ മറുട്വീറ്റ്