Image

ഇന്ത്യയുടെ സാമ്‌ബത്തിക വളര്‍ച്ചയില്‍ കടുത്ത അസംതൃപ്‌തി രേഖപ്പെടുത്തി പ്രണബ്‌ മുഖര്‍ജി

Published on 29 November, 2018
ഇന്ത്യയുടെ സാമ്‌ബത്തിക വളര്‍ച്ചയില്‍ കടുത്ത അസംതൃപ്‌തി രേഖപ്പെടുത്തി പ്രണബ്‌ മുഖര്‍ജി


ബെംഗളൂരു: നിലവിലെ ഇന്ത്യയുടെ സാമ്‌ബത്തിക വളര്‍ച്ചയില്‍ കടുത്ത അസംതൃപ്‌തി രേഖപ്പെടുത്തി മുന്‍ പ്രസിഡന്റ്‌ പ്രണബ്‌ മുഖര്‍ജി. ഇന്ത്യന്‍ സമ്‌ബദ്‌ വ്യവസ്ഥ ഈ ഘട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ അഞ്ച്‌-ആറ്‌ ലക്ഷം കോടി ഡോളറിന്റേതെങ്കിലും ആകേണ്ടതായിരുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവില്‍ ഗ്രീന്‍വുഡ്‌ ഹൈ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്‌ത്ര, സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രണബ്‌ മുഖര്‍ജി അഭിനന്ദിച്ചു.

ഐക്യരാഷ്ട്ര സഭയിലെ 184 അംഗ രാജ്യങ്ങളില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ചൊവ്വാ പര്യവേഷണത്തില്‍ വിജയംവരിച്ച രാജ്യം ഇന്ത്യ മാത്രമാണെന്നും ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയാണ്‌ ഇന്ത്യയെന്നും മുഖര്‍ജി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക