Image

ഡോക്ടര്‍ തോംസണ്‍ കെ. മാത്യുവിന്റെ ലൈബ്രറി ഇന്‍ഡ്യാ ബൈബിള്‍ കോളേജിന് സമ്മാനിച്ചു.

Published on 29 November, 2018
ഡോക്ടര്‍ തോംസണ്‍ കെ. മാത്യുവിന്റെ ലൈബ്രറി ഇന്‍ഡ്യാ ബൈബിള്‍ കോളേജിന് സമ്മാനിച്ചു.
കഴിഞ്ഞ 37 വര്‍ഷങ്ങളായി അമേരിക്കയിലെ ഓറല്‍ റോബര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ പ്രൊഫസറും സ്‌കൂള്‍ ഓഫ് തിയോളജിയുടെ ഡീനുമായിരുന്ന ഡോക്ടര്‍ തോംസണ്‍ കെ.മാത്യു തന്റെ 1600 റഫറന്‍സ് പുസ്തകങ്ങളുള്ള ലൈബ്രറി കുമ്പനാട് ഇന്‍ഡ്യാ ബൈബിള്‍ കോളജിന് സമ്മാനിച്ചു.

പുസ്തകങ്ങളുടെ സമര്‍പ്പണവും ഉദ്ഘാടനവും ഐ.ബി.സി. ലൈബ്രറിയില്‍ 2018 നവംബര്‍ 19 തിങ്കളാഴ്ച നടന്നു.

തന്റെ മാതാപിതാക്കളായ പാസ്റ്റര്‍ കെ.റ്റി.മാത്യു, ഏലിയാമ്മ മാത്യു എന്നിവരുടെയും പിതാവിന്റെ മാതാപിതാക്കളായ കെ.എം. തോമസ്സ്, മറിയാമ്മ തോമസ്സ് എന്നിവരുടെയും ബഹുമാനാര്‍ത്ഥമാണ് ഡോക്ടര്‍ തോംസണ്‍ കെ.മാത്യു പുസ്തകങ്ങള്‍ സമ്മാനിച്ചത്.
പാസ്റ്റര്‍ ഡോ. വല്‍സന്‍ ഏബ്രഹാം പുസ്തകങ്ങള്‍ സ്വീകരിക്കുകയും ഡോക്ടര്‍ തോംസണ്‍ കെ.മാത്യുവിനോടും മിസ്സസ് മോളി മാത്യുവിനോടും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഐ.ബി.സി. ലൈബ്രറിയിലെ ഈ പ്രത്യേക റഫറന്‍സ് സെക്ഷന്‍ ഡോക്ടര്‍ തോംസണ്‍ കെ.മാത്യുവും തന്റെ ഇളയ സഹോദരന്‍ ഡോ.ജോണ്‍ കെ.മാത്യുവും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്മാര്‍ ലഫ്. കേണല്‍ വി.ഐ.ലൂക്ക്, മിസ്സസ് സ്റ്റാര്‍ലാ ലൂക്ക്, ഡയറക്ടര്‍ പാസ്റ്റര്‍ സാജു ജോസഫ്, പ്രിന്‍സിപ്പല്‍ ഡോ.ജോണ്‍ അലക്‌സ്, ഫാക്കല്റ്റി, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

ഡോക്ടര്‍ തോംസണ്‍ കെ. മാത്യുവിന്റെ ലൈബ്രറി ഇന്‍ഡ്യാ ബൈബിള്‍ കോളേജിന് സമ്മാനിച്ചു.ഡോക്ടര്‍ തോംസണ്‍ കെ. മാത്യുവിന്റെ ലൈബ്രറി ഇന്‍ഡ്യാ ബൈബിള്‍ കോളേജിന് സമ്മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക