Image

യു.എ.ഇ. ദേശീയദിനാഘോഷം ദുബൈ കെ.എം.സി.സി സമാപനം സമ്മേളനം ഡിസംബര്‍ 1ന്

Published on 29 November, 2018
യു.എ.ഇ. ദേശീയദിനാഘോഷം  ദുബൈ കെ.എം.സി.സി  സമാപനം സമ്മേളനം ഡിസംബര്‍ 1ന്
ദുബൈ: നാല്‍പ്പത്തിയേഴാമത് യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി. സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 1ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗര്‍ഹൂദ് എന്‍.ഐ മോഡല്‍  സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍, കോ-ഓര്‍ഡിനേറ്റര്‍ അഡ്വ:സാജിദ് അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.എം ഷാജി എം.എല്‍.എ, ജോസ് കെ മാണി എം.പി, തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-മാധ്യമ മേഖലകളിലെ ശ്രേഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്ത്തനത്തിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി ലോക ശ്രദ്ധയാകര്‍ശിച്ച ജൈസലിന് ബെസ്റ്റ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

ഇസ്മായില്‍ ഹംസ (എലൈറ്റ്ഗ്രൂപ്പ്)-ബിസിനസ്സ് പേര്‍സണാലിറ്റി അവാര്‍ഡ്, ജഷീര്‍ പി.കെ. (ബീക്കന്‍ ഇന്‍ഫോടെക്) - ബിസിനസ്സ് എക്സലന്‍സി അവാര്‍ഡ്, ഫയാസ് പാങ്ങാട്ട് (ഡീപ്‌സീ ട്രേഡിംഗ്) - യംഗ് എന്‍ട്രപ്രിണര്‍ അവാര്‍ഡ്, പ്രീമിയര്‍ ഓട്ടോ പാര്‍ട്സ് - ബെസ്റ്റ് സി.എസ്.ആര്‍. അവാര്‍ഡ്, എം.ഗ്രൂപ്പ്കാര്‍ഗോ -ബെസ്റ്റ് സപ്പോര്‍ട്ടര്‍ ഓഫ് കേരള ഫ്ളഡ് റിലീഫ് പ്രോഗ്രാം അവാര്‍ഡ്, തുടങ്ങി വ്യാപാര-വ്യവസായ-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും.

ഗള്‍ഫിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് അര്‍ഹരായ പ്രിന്‍സ് ബി. നായര്‍- മലയാളമനോരമ, നിസാം അഹമ്മദ് -ചന്ദ്രിക,  സുമിത്ത് നായര്‍ - എന്‍.ടി.വി, ജസിത സന്‍ജിത്ത് - ഏഷ്യാനെറ്റ് റേഡിയോ, ശ്രീജിത്ത് ലാല്‍ - ജയ്ഹിന്ദ് ടി.വി എന്നിവരെ ചടങ്ങില് മാധ്യമ അവാര്‍ഡ് നല്‍കി ആദരിക്കും.

'ചിന്തയുടെ ഇസ്ലാം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് അഹമ്മദ് കുട്ടി ഉണ്ണികുളത്തിന് ശ്രേഷ്ഠ രചനാ പുരസ്‌കാരവും, പ്രശസ്ത ഗായിക വിളയില്‍ ഫസീലക്ക് മാപ്പിളപ്പാട്ട് ശാഖക്ക് നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തി ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാര്‍ഡും സമ്മാനിക്കും.

ദുബൈ ഔഖാഫിന്റെ കീഴില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ പ്രമുഖപണ്ഡിതനും വാഗ്മിയുമായ കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ക്ക് സ്‌നേഹ പുരസ്‌കാരം നല്‍കി ആദരിക്കും.

വര്‍ണ്ണശബളമായ പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് പ്രശസ്ത ഗായകരായ വിളയില്‍ ഫസീല, കണ്ണൂര്‍ മമ്മാലി,  ഷാഫി കൊല്ലം, മുഹമ്മദ് റാഫി കുന്നംകുളം, നസീബ് നിലമ്പൂര്‍,മുഫ്‌ലിഹ് പാണക്കാട്, എന്നിവര്‍ നയിക്കുന്ന ഇശല്‍ നൈറ്റും അരങ്ങേറും.ദുബൈയുടെ വിവിധഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പരുകള്‍: 055-2708322, 055-986408

പത്രസമ്മേളനത്തില്‍സംബന്ധിച്ചവര്‍:-

1.   ഡോ: പുത്തൂര്‍റഹ്മാന്‍

2.   ഒ.കെ. ഇബ്രാഹിം

3.   മുസ്തഫതിരൂര്‍

4.   മുഹമ്മദ്പട്ടാമ്പി

5.   ആവയില്‍ഉമ്മര്‍ഹാജി

6.   അശ്റഫ്‌കൊടുങ്ങല്ലൂര്‍

7.   എം.എ മുഹമ്മദ് കുഞ്ഞി
യു.എ.ഇ. ദേശീയദിനാഘോഷം  ദുബൈ കെ.എം.സി.സി  സമാപനം സമ്മേളനം ഡിസംബര്‍ 1ന്യു.എ.ഇ. ദേശീയദിനാഘോഷം  ദുബൈ കെ.എം.സി.സി  സമാപനം സമ്മേളനം ഡിസംബര്‍ 1ന്യു.എ.ഇ. ദേശീയദിനാഘോഷം  ദുബൈ കെ.എം.സി.സി  സമാപനം സമ്മേളനം ഡിസംബര്‍ 1ന്യു.എ.ഇ. ദേശീയദിനാഘോഷം  ദുബൈ കെ.എം.സി.സി  സമാപനം സമ്മേളനം ഡിസംബര്‍ 1ന്യു.എ.ഇ. ദേശീയദിനാഘോഷം  ദുബൈ കെ.എം.സി.സി  സമാപനം സമ്മേളനം ഡിസംബര്‍ 1ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക