Image

ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിവസം: മിതാലി രാജ്‌

Published on 29 November, 2018
ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിവസം: മിതാലി രാജ്‌
മുംബയ്‌: ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ രമേശ്‌ പൊവാറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി മിതാലി രാജ്‌. മിതാലി ഒരു പ്രശ്‌നക്കാരിയാണ്‌, ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന്‌ മിതാലി ഭീഷണിപ്പെടുത്തിയെന്ന്‌ രമേശ്‌ പൊവാര്‍ ആരോപിച്ചിരുന്നു. ഇതിന്‌ മറുപടിയായാണ്‌ മിതാലി ട്വിറ്റര്‍ വഴി വൈകാരികമായി പ്രതികരിച്ചിരിക്കുന്നത്‌.

മിതാലിയുടെ ട്വീറ്റ്‌ ഇങ്ങനെ:

എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ഞാന്‍ കടുത്ത വേദനയിലാണ്‌. കളിയോടുള്ള എന്റെ സമര്‍പ്പണം, 20 വര്‍ഷം എന്റെ രാജ്യത്തിനായി കളിച്ചത്‌, കഠിനാധ്വാനം തുടങ്ങിയവ ഒക്കെ വെറുതെയായി. എന്റെ രാജ്യസ്‌നേഹം പോലും സംശയിക്കപെട്ടു. എന്റെ കഴിവ്‌ പോലും ചോദ്യം ചെയ്യപ്പെട്ടു. ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ്‌. ദൈവം ശക്തി തരട്ടെ.

ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പാകിസ്ഥാനെതിരായ മത്സരത്തിനു മുന്‍പ്‌ വിരമിക്കുമെന്ന്‌ മിതാലി പറഞ്ഞതായി രമേശ്‌ പൊവാര്‍ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. വനിതാ ലോക ട്വന്റി20 സെമിയില്‍ മിതാലിയെ ടീമില്‍ നിന്ന്‌ മാറ്റി നിറുത്തിയിരുന്നു.

രമേശ്‌ പൊവാറിനും ഭരണസമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡുല്‌ജിക്കുമെതിരെ ബി.സി.സി.ഐക്ക്‌ മിതാലി കത്തയച്ചിരുന്നു.
തന്റെ കരിയര്‍ ഇല്ലാതാക്കാനാണ്‌ ടീമിന്റെ തലപ്പത്ത്‌ ഇരിക്കുന്നവരുടെ ശ്രമമെന്ന്‌ മിതാലി ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക