Image

നൈമയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡഗംഭീരമായി

ബെന്നി പരിമണം Published on 29 November, 2018
നൈമയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡഗംഭീരമായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ (നൈമ) പ്രവര്‍ത്തനോദ്ഘാടനം നടത്തി. മുഖ്യാതിഥികളായി നടി ഗീതയും, ന്യുയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസും പങ്കെടുത്തു. സെക്രട്ടറി മാത്യു ജോഷ്വാ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജേക്കബ് കുര്യന്‍ സ്വാഗതം ആശംസിച്ചു.

സിനിമാ നടി ഗീതയും ന്യുയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സജി ഡൊമനിക്ക്, ജോസ് എബ്രഹാം (ഫോമ സെക്രട്ടറി), ലീലാ മാരേറ്റ് (ഫൊക്കാനാ വുമണ്‍സ് ചെയര്‍ പേഴ്‌സണ്‍), ജിന്‍സ് മോന്‍ സക്കറിയ( ഇന്‍ഡോ– അമേരിക്കന്‍ പ്രസ് ക്ലബ് ഫൗണ്ടര്‍ ചെയര്‍മാന്‍), കോശി ഉമ്മന്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രവശ്യ) എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

നൈമ വൈസ് പ്രസിഡന്റ് രാജേഷ് പുഷ്പരാജന്‍ സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസിനെ ആദരിച്ചു. കേരളത്തിലെ പ്രളയ ബാധിതര്‍ക്കായി നൈമ സ്വരൂപിച്ച സാമ്പത്തിക സഹായം ട്രഷറര്‍ അനിയന്‍ മൂലയില്‍ കൈമാറി. പങ്കെടുത്ത ഏവര്‍ക്കും നൈമ ജോ. സെക്രട്ടറി ഷിബു ജേക്കബ് നന്ദി രേഖപ്പെടുത്തി.

ഗാനമേളയ്ക്ക് ജോഷി സുജിത്ത് മൂലയില്‍, ജിനു സോജി എന്നിവര്‍ നേതൃത്വം നല്‍കി. അന്‍ജന മൂലയില്‍, ഏയ്ജലീന, എയ്ഡന്‍ ജേക്കബ്, ആഷികാ രാജേഷ്, നൂപ കുര്യന്‍, എമ്മാ കുര്യന്‍ എന്നിവര്‍ നൃത്തം അവതരിപ്പിച്ചു. ചാര്‍ലിയും സംഘവും അവതരിപ്പിച്ച വ്യത്യസ്തത നിറഞ്ഞ റ്റാന്‍ഗോ ഡാന്‍സ് പരിപാടികള്‍ക്ക് തിളക്കമേകി. കള്‍ച്ചറല്‍ പ്രോഗ്രാമിനു കണ്‍വീനര്‍ ലാജി തോമസ് നേതൃത്വം നല്‍കി. കലയ്ക്കും സ്‌പോര്‍ട്‌സിനും ചാരിറ്റിക്കും പ്രാമുഖ്യം നല്‍കി ആരംഭിച്ച നൈമയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
നൈമയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡഗംഭീരമായിനൈമയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡഗംഭീരമായിനൈമയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡഗംഭീരമായിനൈമയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡഗംഭീരമായിനൈമയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡഗംഭീരമായി
Join WhatsApp News
അപ്പച്ചൻ 2018-11-29 18:21:23
പ്രൗഢമായി വന്ന് പൂട  പൊഴിഞ്ഞു പോകുന്ന എത്ര സമ്മേളനങ്ങൾ കണ്ടവനാണി അപ്പച്ചൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക