Image

രാജന്‍ ന്യൂയോര്‍ക്കിന്റെ പുസ്തകം ഡോ. എം.ജി. ശശിഭൂഷണ്‍ പ്രകാശിപ്പിച്ചു

ജോര്‍ജ് തഴക്കര Published on 29 November, 2018
രാജന്‍ ന്യൂയോര്‍ക്കിന്റെ പുസ്തകം ഡോ. എം.ജി. ശശിഭൂഷണ്‍ പ്രകാശിപ്പിച്ചു
തോനയ്ക്കാട്: രാജന്‍ ന്യൂയോര്‍ക്ക് (ഉമ്മന്‍ പി. ഏബ്രഹാം) രചിച്ച ധീരദേശാഭിമാനി ലഫ്റ്റനന്‍റ് കെ.സി. ഏബ്രഹാം ഐ.എന്‍.എ ജീവചരിത്രത്തിന്‍റെ പ്രകാശനം പ്രശസ്ത ചരിത്രകാരന്‍ ഡോ.എം.ജി. ശശിഭൂഷണ്‍ നിര്‍വ്വഹിച്ചു. വി. ഏബ്രഹാം ജോസഫ് വട്ടശേരില്‍ പുസ്തകം സ്വീകരിച്ചു.

നവംബര്‍ 28ന് തോനയ്ക്കാട് കെ.സി.ഏബ്രഹാം ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കെ.സി. ഏബ്രഹാം ജന്മശതാബ്ദിയാഘോഷം മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.

ഓര്‍ത്തഡോക്‌സ് സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, റവ. ഡോ. മാത്യു വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പാ, റവ. ഫാ.മത്തായി വിലനിലത്ത്, ലഫ്. കെ.സി. ഏബ്രഹാം ഫൗണ്ടേഷന്‍ ഭാരവാഹികളായ വിനോദ് ജോര്‍ജ് ഏബ്രഹാം, സജീവ് ഏബ്രഹാം, ലൗലി സൂസന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാജന്‍ ന്യൂയോര്‍ക്ക് 516 390 7341
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക