Image

ബിജെപി സമരം അവസാനിപ്പിച്ചുവെന്ന് അറിയുന്നതു നല്ലതാണെന്നു മുഖ്യമന്ത്രി

Published on 29 November, 2018
ബിജെപി സമരം അവസാനിപ്പിച്ചുവെന്ന് അറിയുന്നതു നല്ലതാണെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം ശബരിമല വിഷയത്തില്‍ ബിജെപി സമരം അവസാനിപ്പിച്ചുവെന്ന് അറിയുന്നതു നല്ലതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കപ്പെടുന്നതായിട്ടാണു കാണുന്നത്. 

ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തിയിട്ടു വലിയ ഫലമുണ്ടാകില്ല. കെ.സുരേന്ദ്രനെതിരായ കേസില്‍ തന്റെ ഓഫിസിനു പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ബിജെപിയും സംഘപരിവാര്‍ നേതാക്കളും അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുതെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എല്ലാ അമ്പലങ്ങളിലും പ്രത്യേക പൂജ നടത്തി.

എന്നിട്ടും സുപ്രീംകോടതി വിധി അനുകൂലമായില്ല. യുവതികളെ പ്രവേശിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. താന്‍ കരുതുന്നത് ഇതെല്ലാം അയപ്പന്റെ ശക്തിയാണെന്നാണ്. അയ്യപ്പനെ സാധാരണ ദൈവമായി കാണരുത്.

കേന്ദ്രമന്ത്രിയെ വിളിച്ചു വരുത്തി അപമാനിക്കുകയാണ് എ.എന്‍.രാധാകൃഷ്ണന്‍ ചെയ്തത്. കേന്ദ്രമന്ത്രിപദം എത്രയോ വലിയ പദവിയാണ്. ഒരു പഞ്ചായത്ത് അംഗത്തോടുപോലും എസ്പിമാര്‍ മോശമായി പെരുമാറാറില്ല.

പ്ലാന്‍ സി ആണ് ബിജെപി ഇപ്പോള്‍ ശബരിമലയില്‍ നടപ്പിലാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ജാതി പറഞ്ഞും ആക്രമിച്ചും മാനസികമായി തകര്‍ക്കാനാണ് ശ്രമം. സന്നിധാനത്ത് ശാന്തിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരായതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ബോര്‍ഡിനുണ്ട്.

പ്രളയം തകര്‍ത്ത പമ്പയില്‍ പോരായ്മകള്‍ പെരുപ്പിച്ചു കാട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക