Image

അറ്റ്‌ലാന്റയില്‍ ഈസ്റ്റര്‍ ആഘോഷിച്ചു

സാജു വട്ടക്കുന്നത്ത്. Published on 08 April, 2012
അറ്റ്‌ലാന്റയില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്ക് ദേവാലയത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം 7.30ന് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. ഡോമിനിക് മഠത്തില്‍ കളത്തില്‍, ഫാ. ജോര്‍ജ് എംഎസ്എഫ്എസ് എന്നിവര്‍ ചേര്‍ന്ന് എല്ലാ തിരുകര്‍മ്മങ്ങളും ഭക്തി നിര്‍ഭരമാക്കി.
നൂറുകണക്കിന് വിശ്വസികള്‍ പങ്കെടുത്ത പ്രദക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ഭക്തി നിര്‍ഭരമായി.

ഇടവകാംഗങ്ങള്‍ എല്ലാവരും ഒത്തൊരുമയോടെ വൈകുന്നേരം പാകം ചെയ്ത ഭക്ഷണം ഈസ്റ്റര്‍ ഡിന്നര്‍ ആയി ഏവരും ആസ്വദിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടത്തുകയുണ്ടായി. കൈകാരന്‍മാരായ സന്തോഷ് ഉപ്പൂട്ടില്‍, ജേക്കബ് അത്തിമറ്റം, സജി പാറാനിക്കല്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബന്നി, ആല്‍വി പടവില്‍, എന്നിവര്‍ നേതൃത്വം നല്‍കിയ വലിയ ഒരു ഇടവക സമൂഹം തന്നെ പാചകത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കി.

അറ്റ്‌ലാന്റയില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക