Image

എസ്പിബിക്കൊപ്പം സിനിമയില്‍ പാടാന്‍ അവസരം: അപൂര്‍വ്വ ഭാഗ്യത്തില്‍ സന്തോഷം പങ്കുവച്ച് ശ്രേയ

Published on 29 November, 2018
എസ്പിബിക്കൊപ്പം സിനിമയില്‍ പാടാന്‍ അവസരം: അപൂര്‍വ്വ ഭാഗ്യത്തില്‍ സന്തോഷം പങ്കുവച്ച് ശ്രേയ

ഓമനത്തമുള്ള ശബ്ദത്തിലൂടെ മലയാളിയുടെ മനം കവര്‍ന്നിരുന്നു കുട്ടി ശ്രേയ. അമര്‍ അക്ബര്‍ അന്തോണിയിലെ എന്നോ ഞാനെന്റെ മുറ്റത്തെ, ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനവും എത്തിയത് ആസ്വാദക ഹൃദയത്തിലേക്കാണ്. ഇപ്പോള്‍ ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയില്‍ പാടി ആസ്വാദക ഹൃദയം വീണ്ടു കവരുകയാണ് ശ്രേയ ജയദീപ്.

ചിത്രത്തിന്റെ റിമെയ്ക്കായ കവചയിലാണ് ശ്രേയ ഗാനം ആലപിച്ചിരിക്കുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പമാണ് ശ്രേയയുടെ ആലാപനം. മലയാളത്തില്‍ എം.ജി. ശ്രീകുമാറിനൊപ്പമായിരുന്നു ശ്രേയ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ആലപിച്ചത്. 

മലയാളത്തില്‍ ബി.കെ. ഹരിനാരായണനാണു വരികള്‍ എഴുതിയത്. ജിം, ബിബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണു സംഗീതം നല്‍കിയത്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷം ശിവരാജ് കുമാര്‍ ഒരു റീമേക്ക് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഒപ്പത്തിന്റെ റീമെയ്ക്കായ കവചയ്ക്കുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക