Image

മെല്‍ബണില്‍ ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റുജയന്തി ആഘോഷിച്ചു

Published on 29 November, 2018
മെല്‍ബണില്‍ ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റുജയന്തി ആഘോഷിച്ചു

മെല്‍ബണ്‍: ഒഐസിസി ഓസ്‌ടേലിയായുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനുസ്മരണം വളരെ വിപുലമായി നടത്തപ്പെട്ടു. ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റ് ഹൈനസ് ബിനോയി അധ്യക്ഷനായിരുന്നു. നെഹ്‌റു ജയന്തിയാഘോഷം മുന്‍ കെഎസ് യു പ്രസിഡന്റും തൃക്കാക്കര എംഎല്‍എ യുമായ അഡ്വ. പിടി. തോമസ് ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തില്‍ നെഹ്‌റുവിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും വളരെ പ്രസക്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിടി. തോമസ് അഭിപ്രായപ്പെട്ടു. 

ചടങ്ങില്‍ ഒഐസിസിയുടെ വെബ്‌സൈറ്റ് തൃത്താല യുവ എംഎല്‍എ വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. നെഹ്‌റു ജയന്തിയില്‍ ധാരാളം കുട്ടികള്‍ ചാച്ചാ നെഹ്‌റുവിന്റെ വേഷത്തില്‍ ഇന്ത്യന്‍ പതാകയുമായി വേദി നിറഞ്ഞപ്പോള്‍ സദസ് ഹര്‍ഷാരവത്തോടെ അവരെ സ്വാഗതം ചെയ്തു. ചടങ്ങിന് ഒഐസിസി വിക്ടോറിയാ പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ് സ്വാഗതവും അരുണ്‍ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

ഒഐസിസി ഗ്ലോബല്‍ കമ്മറ്റിയംഗം ബിജു സ്‌കറിയ, ഒഐസിസി സ്ഥാപക പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, ജൂബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. മറ്റു സംഘടനകളുടെ പ്രാതിനിധ്യം പ്രത്യേകം ചടങ്ങിന് കൊഴുപ്പേകി. നെഹ്‌റു ജയന്തിയോടനുബന്ധിച്ചു ഓസ്‌ട്രേലിയായില്‍ വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ബിജോ കുന്നുംപുറത്ത്, ഡോ. സജീവ് കോശി ഡോ. രാഘവന്‍ ഉണ്ണി (ഓര്‍ത്തോ പീഡിക് സര്‍ജന്‍), സജി മുണ്ടയ്ക്കല്‍ (ചെയര്‍മാന്‍ എന്റെ ഗ്രാമം) എന്നിവരെ അഡ്വ പിടി. തോമസും വി.ടി. ബല്‍റാമും പൊന്നാടയണിക്കുകയും അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു.


റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക