Image

ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള സമയം നവംമ്പര്‍ 30ന് അവസാനിക്കും

സുനില്‍ തൈമറ്റം Published on 29 November, 2018
ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള സമയം നവംമ്പര്‍ 30ന് അവസാനിക്കും
വടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന 'മാധ്യമശ്രീ' , 'മാധ്യമരത്‌ന' ഉള്‍പ്പെടെയുള്ള 12 പുരസ്കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സമര്‍ പ്പിക്കാനുള്ള സമയം നവംബര്‍ 30ന് അവസാനിക്കും .മാധ്യമശ്രീക്കും മറ്റ് പുരസ്കാരങ്ങള്‍ക്കും . അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ മികച് പ്രതികരണമാണ് മലയാള മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിര്ക്കുന്നത് ഇതിനോടകം ലഭിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ നോമിനേഷനുള്ള തീയതി നീട്ടുന്നതായിരിക്കുന്നതല്ലയെന്ന് ഇന്ത്യ പ്രസ്സ് ക്‌ളബ് ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമസാഹിത്യ രംഗത്തെ പ്രമുഖരായ ഡോ: ബാബു പോള്‍ , തോമസ് ജേക്കബ്, കെ,എം റോയ് , ഡോ: എം.വി പിള്ള , അലക്‌സാണ്ടര്‍ സാം എന്നിവരാണ് ജൂറി അംഗങ്ങള്‍ . അഞ്ചാമത് മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമ രത്‌ന പുരസ്കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.മികച്ച മാധ്യമപ്രവര്‍ത്തകന്‍ (അച്ചടി ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ 2 പേര്‍ക്ക് ) , മികച്ച വാര്‍ത്ത (അച്ചടി/ ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ 2 പേര്‍ക്ക്) , മികച്ച ക്യാമറാമാന്‍ (ദൃശ്യ മാധ്യമം) , മികച്ച ഫോട്ടോഗ്രാഫര്‍ ( അച്ചടി) , മികച്ച വാര്‍ത്ത അവതാരകന്‍/ അവതാരക , മികച്ച അന്വേഷണാത്മക വാര്‍ത്ത (2 പേര്‍ക്ക് ) (അച്ചടിദൃശ്യഓണ്‍ലൈന്‍ മാധ്യമങ്ങള്‍) , മികച്ച യുവമാധ്യമ പ്രവര്‍ത്തകന്‍/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഈ പുരസ്കാരങ്ങള്‍ നല്‍കുക.

മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വന്തമായും , മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷന്‍ ഫോമുകള്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് ആയ www.indiapressclub.org യില്‍ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ പത്രവാര്‍ത്തകളോ, ഫോട്ടോകളോ, വീഡിയോകളോ ഉള്‍പ്പെടെ Manoj Jacob, Co-ordinator ,V/192 A, Panad Road, Thattampady, Karumalloor P.O Aluva, Kerala - 683 511, എന്ന വിലാസത്തില്‍ അയക്കുകയോ , mail@indiapressclub.org ലേക്ക് ഇമെയില്‍ അയക്കുകയോ ചെയ്യാം.

മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് നല്‍കുന്ന പുരസ്കാരങ്ങള്‍ 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് , ചീഫ് കണ്‍സല്‍ട്ടന്‍റ് ജോര്‍ജ് ജോസഫ് എന്നിവര്‍ പറഞ്ഞു. രാഷ്ട്രീയസാമൂഹികസാംസ്കാരികമാധ്യമരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക