ജി പി എസ് വഴി കാണിച്ചെന്ന്; റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവതി പിടിയില്‍
Published on 29 November, 2018
പെന്‍സില്‍വേനിയ: രാത്രി റെയില്‍വേ
ട്രാക്കിലൂടെ കാറോടിച്ച യുവതി പോലീസ് പിടിയില്‍. അമേരിക്കയിലെ
പെന്സില്വാനിയയിലാണ് സംഭവം. യുവതി മദ്യപിച്ചിട്ടില്ലെന്നും അവര്‍ക്ക്
മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞ പോലീസ് അതുകൊണ്ടു തന്നെ
അശ്രദ്ധവും അപകടകരവുമായ െ്രെഡവിങ്ങിനാണ് കേസെടുത്തത്. യുവതിയെ
കസ്റ്റഡിയിലെടുത്ത ഡ്യൂക്യുസിന്‍ പോലീസ് തന്നെയാണ് രസകരമായ സംഭവം
ഫെയ്?സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
യുവതിയുടെ സാഹസം ആത്മഹത്യാശ്രമമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക
നിഗമനം. എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ പോലീസുകാര്‍ ഒന്ന് ഞെട്ടി. "ജി പി
എസ് വഴികാണിച്ചു. താന്‍ വാഹനം ഓടിച്ചു." എന്നായിരുന്നു കിലുക്കത്തിലെ രേവതി
സ്റ്റൈലിലുള്ള യുവതിയുടെ നിഷ്കളങ്കമായ മറുപടി.
രാത്രി ഏകദേശം പത്ത് മണി ആയപ്പോഴാണ് ഒരു യുവതി റോഡിനോട് ചേര്‍ന്ന റെയില്‍വേ
ട്രാക്കിലൂടെ വാഹനം ഓടിക്കുന്നുണ്ടെന്നും അതൊരു
ആത്മഹത്യാശ്രമായിരിക്കുമെന്നുമുള്ള സന്ദേശം പോലീസിന് ലഭിച്ചത്. തുടര്‍ന്ന്
അവരെത്തി യുവതിയെ പിടികൂടുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല