Image

വിഎസിനും ചിന്തയ്‌ക്കുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്‌; രണ്ട്‌ പേര്‍ അറസ്റ്റില്‍

Published on 30 November, 2018
വിഎസിനും ചിന്തയ്‌ക്കുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്‌; രണ്ട്‌ പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്‌. അച്യുതാനന്ദനും യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനുമെതിരെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച്‌ പോസ്റ്റിട്ട സംഭവത്തില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍.

മ്യൂസിയം പോലീസാണ്‌ കോഴിക്കോട്‌ കല്ലായി പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ രാം മന്ദിരത്തില്‍ വിജീഷ്‌ (37), കോഴിക്കോട്‌ കല്ലായി പയ്യാനക്കല്‍ കപ്പക്കല്‍ കോട്ടിയാല ഹൗസില്‍ നിതിന്‍ (23) എന്നിവരെ അറസ്റ്റ്‌ ചെയ്‌തത്‌. ചിന്താ ജെറോം നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. വിഎസിനും ചിന്തയ്‌ക്കുമെതിരെ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന്‌ പരാതിയില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക