Image

കണ്ണൂരില്‍ 18 എയ്‌ഡ്‌സ്‌ രോഗികള്‍

Published on 30 November, 2018
കണ്ണൂരില്‍ 18 എയ്‌ഡ്‌സ്‌ രോഗികള്‍

കണ്ണൂര്‍: ജില്ലയില്‍ ഈ വര്‍ഷം 18 എയ്‌ഡ്‌സ്‌ രോഗികളുണ്ടെന്ന്‌ സ്ഥിരീകരിച്ചതായി ഡി എം ഒ നാരായണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29625 രോഗികളെ പരിശോധിച്ചതില്‍ നിന്നാണ്‌ 18 പേര്‍ക്ക്‌ എയ്‌ഡ്‌സ്‌ ബാധയുണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌. ലോക എയ്‌ഡ്‌സ്‌ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നാളെ വൈകുന്നേരം 5 മണിക്ക്‌ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയാകും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായ്‌ക്ക്‌ മുഖ്യപ്രഭാഷണം നടത്തും.
സന്നദ്ധ രക്തദാന ക്യാമ്പ്‌, ബോധവല്‍ക്കരണ പ്രദര്‍ശനം, ബോധവല്‍ക്കരണ സെമിനാര്‍ എന്നിവയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ടി ബി ഓഫീസര്‍ ഡോ എം എസ്‌ പത്മനാഭന്‍, ജോസ്‌ ജോണ്‍, അബ്ദുള്‍ ലത്തീഫ്‌ എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക