Image

ശബരിമല വിഷയത്തില്‍ മൂന്നാം ദിനവും നിയമസഭയില്‍പ്രതിപക്ഷ പ്രതിഷേധം; 21 മിനിട്ടിനുള്ളില്‍ സഭ പിരിഞ്ഞു

Published on 30 November, 2018
ശബരിമല വിഷയത്തില്‍ മൂന്നാം ദിനവും  നിയമസഭയില്‍പ്രതിപക്ഷ പ്രതിഷേധം; 21 മിനിട്ടിനുള്ളില്‍ സഭ പിരിഞ്ഞു


ശബരിമല വിഷയം ഉയര്‍ത്തി മൂന്നാം ദിനവും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി.

ഒരേ വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന്‌ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ നിലപാട്‌ എടുത്തതോടെയാണ്‌ സഭയില്‍ പ്രതിഷേധം ഉയര്‍ന്നത്‌. സ്‌പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷനേതാവ്‌ തന്നെ രംഗത്ത്‌ വന്നു. സോളാര്‍ കാലത്ത്‌ ആറ്‌ അടിയന്തര പ്രമേയങ്ങള്‍ ഒരേ വിഷയം ചര്‍ച്ച ചെയ്‌തിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ പ്രതികരിച്ചു.

ബഹളത്തെ തുടര്‍ന്ന്‌ ചോദ്യോത്തര വേള റദ്ദ്‌ ചെയ്‌തു. വിഷയത്തില്‍ 8 മണിക്കൂര്‍ ചര്‍ച്ച നടന്നുവെന്ന്‌ സ്‌പീക്കര്‍ അറിയിച്ചു. എന്നാല്‍ സ്‌പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും ചെയ്‌തു. ബഹളത്തെ തുടര്‍ന്ന്‌ സഭ ഇന്നത്തേക്ക്‌ പിരിയുകയും ചെയ്‌തു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്‌ ശബരിമല വിഷയത്തില്‍ സഭ സ്‌തംഭിക്കുന്നത്‌.21 മിനിട്ട്‌ മാത്രമാണ്‌ ഇന്ന്‌ സഭ സമ്മേളിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക