Image

മൈലാഞ്ചിക്കനവ് (ഒരു മുസ്ലീം പ്രണയ ഗാനം: ബിന്ദു ടിജി)

ബിന്ദു ടിജി Published on 30 November, 2018
മൈലാഞ്ചിക്കനവ് (ഒരു മുസ്ലീം പ്രണയ ഗാനം: ബിന്ദു ടിജി)
ഞാനെഴുതും പാട്ടിനിന്നു
ചിറകു തുന്നിയതാരാണ് 
ചിറകു തുന്നിയതാരാണ് 
ഞാന്‍ തുന്നിയ കൈലേസില്‍ 
മുഖം തുടച്ചവനാരാണ് 
അയ്യാ ....
മുഖം തുടച്ചവനാരാണ് 

നിലാവിന്റെ നൂലിഴ കൊണ്ട് 
തുന്നിത്തീര്‍ക്കാമോ 
തുന്നിത്തീര്‍ക്കാമോ  
എനിക്കൊരു മന്ത്രകോടി 
അയ്യാ .....
ചന്ദനത്തിന്‍ നിറമുള്ളൊരു 
മന്ത്രകോടി 
ഓ ...ഓ ...ഓ ...ഓ ...
ചന്ദനത്തിന്‍ മണമുള്ളൊരു 
മന്ത്രകോടി 

പൊന്നിന്‍  തരികള്‍ വാരി യെറിഞ്ഞ് 
കത്തണ കണ്ടില്ലേ  സൂര്യന്‍ 
കത്തണ കണ്ടില്ലേ
കിനാവിന്റെ 
തോണി തുഴഞ്ഞൊന്നി 
ക്കരെയെത്താമോ  നീ 
ഇക്കരെയെത്താമോ 
പനിനീര്‍ദളങ്ങള്‍ നുള്ളിയടുക്കി 
മെത്തയൊരുക്കട്ടെ ഞാന്‍ 
പൂമെത്തയൊരുക്കട്ടെ .

ബിന്ദു ടിജി

മൈലാഞ്ചിക്കനവ് (ഒരു മുസ്ലീം പ്രണയ ഗാനം: ബിന്ദു ടിജി)
Join WhatsApp News
Sudhir Panikkaveetil 2018-11-30 11:47:18
മാപ്പിള പാട്ടുകൾ കേൾക്കാനുള്ളതാണ് വായിക്കാനല്ല 
എന്ന് കേട്ടിട്ടുണ്ട്. പക്ഷെ വായിക്കുമ്പോൾ  ആരോ 
പാടുന്ന പോലെ ലയയുക്തമായി (lilting)  ശ്രീമതി 
ബിന്ദു ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നു. 
പ്രിയമുള്ളവന് പനിനീർ ദളങ്ങൾ നുള്ളിയെടുത്തത് 
മെത്തയൊരുക്കുന്ന ഒരു മൊഞ്ചത്തിയുടെ കിനാവിന്റെ 
വള കിലുക്കം കാതോർത്താൽ ഇതിൽ കേൾക്കാം.
വൈവിധ്യമാർന്ന രചനകളുമായി അമേരിക്കൻ 
മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നു 
ശ്രീമതി ബിന്ദുവിന് അഭിനന്ദനങ്ങൾ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക