Image

'എന്തതിശയമേ' 2018 പി.വി.തൊമ്മി മ്യൂസിക് നൈറ്റ് ഡിസംബര്‍ 16ന്

പി.പി. ചെറിയാന്‍ Published on 30 November, 2018
'എന്തതിശയമേ' 2018 പി.വി.തൊമ്മി മ്യൂസിക് നൈറ്റ് ഡിസംബര്‍ 16ന്
ഡാളസ്: ക്രിസ്തുമസ് ദിനങ്ങളെ ദൈവസ്‌നേഹത്തിന്റെ കുളര്‍മ്മയാല്‍ നിറയ്ക്കുവാന്‍ പി.വി.തൊമ്മി സംഗീത നിശ കരോള്‍ട്ടനില്‍. എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം, വന്ദനം യേശുപരാ, എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി, പാടും ഞാനേശുവിന് ജീവന്‍ പോവോളം, നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവസന്വത്തേശുവേ തുടങ്ങി നൂറിലേറെ പ്രശസ്ത ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ പി.വി. തൊമ്മിയുടെ ആവേശമേറിയ ജീവിത കഥയും ഗാനരചനയുടെ പിന്നാമ്പുറകഥകളും കോര്‍ത്തിണക്കിയ ഒരു അത്യപൂര്‍വ്വ അനുഭവമാകും 'എന്തതിശയമേ 2018' കേവലം 38 വയസുവരെ മാത്രം ജീവിച്ച് ദൈവത്തിനായി കത്തിജ്വലിച്ച ഈ ദൈവഭൃത്യന്റെ ത്യാഗോജ്വലമായ ജീവിതം ഹൃദയങ്ങളെ ചലിപ്പിക്കുന്ന അനുഭവമാകും. ഒട്ടേറെ വ്യത്യസ്ത മേഖലകളില്‍ ദൈവികശുശ്രൂഷ നിര്‍വഹിച്ച അദ്ദേഹം ലോക പ്രശ്‌സ്ത മാരാമണ്‍ കണ്‍വന്‍ഷന്‍ വിവര്‍ത്തകനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 16 ന് വൈകീട്ട് 6 മുതല്‍ 8.30 വരെ കരോള്‍ട്ടനിലുള്ള ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍(2116 Old Denton Road, Carrollton) വച്ചു നടത്തപ്പെടുന്ന ഈ പരിപാടിയില്‍ പ്രവേശം സൗജന്യമായിരിക്കും. മലയാള ക്രൈസ്തവ സംഘടനയായ വൈ.എം.ഇ.എഫ് ഡാളസാണ് സംഘാടകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : ymefna@gmail.com

'എന്തതിശയമേ' 2018 പി.വി.തൊമ്മി മ്യൂസിക് നൈറ്റ് ഡിസംബര്‍ 16ന്
Join WhatsApp News
എന്ത് അതിസയമേ 2018-11-30 12:05:59
എന്ത് അതിസയമേ എന്തെല്ലാം വേഷത്തില്‍ മനുഷരെ പറ്റിക്കുന്നു.
ദൈവത്തിന്‍ പേരില്‍ പിരിവുകള്‍ പള്ളികള്‍ 
കുംബ വീര്‍ത്ത കുപ്പായ ദാരികള്‍ കുംബസാരിപ്പിക്കുന്നു 
പുറകെ പീഡനം  എന്ത് അതിസയമേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക