Image

കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 30 November, 2018
കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കേംബ്രിഡ്ജിന്റെ മാതൃകയില്‍ കൊച്ചി മഹാരാജ്യത്തെ ആദ്യത്തെ വിശ്വവിദ്യാലയം മഹാരാജാസ് ആരംഭിച്ചിട്ട് ഒന്നര നൂറ്റാണ്ടു അടുക്കുന്നു. രാമവര്‍മ മഹാരാജിന്റെ ഷഷ്ട്യബ്ദി പ്രമാണിച്ച് തുടങ്ങിയ മഹാരാജാസ് കോളജ് മാഗസിന് ഒരു നൂറ്റാണ്ടായി. അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത എം.ലീലാവതി ടീച്ചര്‍ക്ക് ഇത് നവതി വര്‍ഷം.

കോളജിലെ പൂര്‍വ വിദ്യാര്തഥികളും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ശതാബ്ദിയും നവതിയും ഘോഷിക്കാനാണ് ഈയിടെ ഒത്തുചേര്‍ന്നത്. വേമ്പനാട്ടു കായലിനു തൊട്ടു ചേര്‍ന്ന് ഇരുപത്തഞ്ചു ഏക്കറില്‍ പേരാലുകള്‍ പാദസരം തീര്‍ക്കുന്ന നടുമുറ്റത്ത് നിഴല്‍ വീഴ്ത്തി നില്‍ക്കുന്നു ഉത്തുംഗമായ കോളജ് മന്ദിരം. അതിന്റെ ഇംഗ്ലീഷ് മെയിന്‍ ഹാളിലായിരുന്നു സംഗമം.

ഗാന്ധിജിയും ടാഗോറും വിവേകാനന്ദനും സന്ദര്‍ശിച്ച കാമ്പസില്‍ തികഞ്ഞ ഗാന്ധിയനായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു മുഖ്യാതിഥി. ടീച്ചറിനു പൊന്നാട ചാര്‍ത്തി ആലിഗനം ചെയ്ത രാമചന്ദ്രന്‍, കോളജ് ലൈബ്രറിയിലെ രണ്ടു ലക്ഷം വരുന്ന ഗ്രന്ഥങ്ങളില്‍ അതിവിശിഷ്ടമായവയെ ഡിജിറ്റലൈസ് ചെയ്യാന്‍ സഹായിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ കെഎന്‍ കൃഷ്ണകുമാ
റാണ് ഈ ആവശ്യം ഉന്നയിച്ചത്.

രണ്ടു ജ്ഞാനപീഠപുരസ്ക്കാരങ്ങള്‍ കോളജിലേക്ക് കൊണ്ടുവന്ന മഹാകവി ജി. ശങ്കരകുറുപ്പിനെയും ഒ .എന്‍ വി. കുറുപ്പിനെയും അനുസ്മരിച്ച് പ്രസംഗിച്ച ലീലാവതി ടീച്ചര്‍, മെഡിസിന് പോകാന്‍ ആഗ്രഹിച്ച തന്നെമലയാളത്തിലേക്ക് നയിച്ച പ്രിന്‍സിപ്പല്‍ പി. ശങ്കരന്‍ നമ്പ്യാര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. ''എന്നെ മകളെപ്പോലെ സ്‌നേഹിച്ച ജി.യുടെ കാവ്യങ്ങളെക്കുറിച്ച് ഞാന്‍ നടത്തിയ ഗവേഷണം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം അന്തരിച്ചു. അതാണ് 'ജിയുടെ കാവ്യ ജീവിതം' എന്ന പേരില്‍ പുസ്തകമായത്,'' അവര്‍ പറഞ്ഞു.

''മഹാരാജാസ് മലയാള കവിതയുടെ ചരിത്രത്തില്‍ പല തരത്തില്‍ അടയാളപ്പെട്ടിട്ടുണ്ട്. കുറ്റിപ്പുറത്ത് കേശവന്‍ നായര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, ചങ്ങമ്പുഴ, പി.ഭാസ്കരന്‍, ഒ .എന്‍.വി, ജി.കുമാരപിള്ള, വിഷ്ണു നാരായണന്‍ നമ്പൂതിരി, സച്ചിതാനന്ദന്‍, വിനയചന്ദ്രന്‍, കെ.വി.രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി മുതലായവര്‍,'' ഓള്‍ഡ് സ്‌റുഡന്റ്‌സ് അസോസി
യേഷന്‍ ആദ്യമായി പുറത്തിറക്കിയ 'മഹാരാജകീയം' എന്ന സ്മരണികയില്‍ ടീച്ചര്‍ എഴുതി.

കേരളത്തിന്റെ ഏറ്റവും വലിയ സാഹിത്യ സമ്മാനമായ എഴുത്തച്ഛന്‍ പുരസ്ക്കാരം നേടിയ ടീച്ചര്‍ (പത്മശ്രീ പുറമെ) കോളജ് മാഗസിനുകളില്‍ എഴുതിയാണ് താന്‍ എഴുത്ത് ജീവിതം ആരംഭിചതെന്നു പറഞ്ഞു. 23 വര്‍ ഷം പഠിപ്പിച്ചു. കാമ്പസില്‍ നിന്നു തന്നെ ഫിസിക്‌സ് അധ്യാപകനായ സി.പി.മേനോനെ ജീവിത പങ്കാളിയായി കണ്ടെത്തി. ''കാമ്പസ് സമരകലുഷിതമായ ഒരു കാലഘട്ടത്തില്‍ സമരാഹ്വാനങ്ങളെ ചെറുത്തു നിന്നു. എം എന്‍ വിജയന്‍ ഉള്‍പ്പെടെയുള്ള സതീര്‍ഥ്യരും വൈകാരികമായ സഹകരണത്തില്‍ ഒതുങ്ങി,'' ടീച്ചര്‍ പറയുന്നു.
.
എ .കെ.ആന്റണി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ പഠിച്ച കോളജ് ഒരു കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കുരുതിക്കളം ആയിരുന്നു. 2018ല്‍ തന്നെ ഇടുക്കിയില്‍ കോവിലൂരില്‍ നിന്നു വന്ന അഭിമന്യു എന്ന കെമിസ്ട്രി ഫൈനല്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ കയറി കുത്തിക്കൊന്ന സംഭവം ഉണ്ടായി. അതിന്റെ അലയൊലികള്‍ ഇന്നുമുണ്ട്. ബീഫ് ഫെസ്റ്റിവല്‍ നടത്തിയതും ചുംബന സമരത്തിന് അരങ്ങൊരുക്കിയതും ഈ കാംപസ് തന്നെ. മഹാരാജാസിന്റെ ചരിത്രത്തില്‍ ആദ്യമായി 2017 ല്‍ മൃദുല ഗോപി എന്ന പെണ്‍കുട്ടിയെ സ്റ്റുഡന്റസ് യുണിയന്‍ ചെയര്‍മാനാക്കി.

ഒരു എലിമെന്ററി സ്കൂളായി 1845 ല്‍ ആരംഭിച്ച സ്ഥാപനമാണ് 1875 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജ് ആയി ഉയര്‍ന്നത്. പിന്നീട് കേരള യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി. ഇപ്പോള്‍ എം.ജി.യൂണിവേഴ്‌സിറ്റിയുടെ കീഴിലും. കേംബ്രിഡ്ജില്‍ നിന്നെത്തിയ പ്രൊഫ. ആല്‍ഫ്രഡ് ഫോര്‍ബ്‌സ് സീലി ഹെഡ് മാസ്റ്റര്‍ ആയും കോളജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ ആയും 24 വര്‍ഷം സേവനം ചെയ്തു.കേംബ്രിഡ്ജ് മാതൃകയില്‍ കാംപസ് കെട്ടിപ്പടുത്തത് അദ്ദേഹം ആണ്.

ഇംഗ്ലീഷുകാരായ പ്രിന്‍സിപ്പല്‍ മാരുടെ ഒരുനിര കഴിഞ്ഞപ്പോള്‍ ഇംഗ്ലീഷ് അദ്ധ്യാപകനായ വി.ആര്‍. വെങ്കിടേശ്വര അയ്യര്‍ നാട്ടുകാരനായ ആദ്യത്തെ പ്രിന്‍സിപ്പല്‍ ആയി 1918 ല്‍ ചുമതലയേറ്റു. എറണാകുളം കോളജ് മഹാരാജാസ് എന്ന് മാറിയതും ആ പേരില്‍ ആദ്യത്തെ കോളജ് മാഗസിന്‍ പുറത്തിറങ്ങിയതും തും ആ കാലത്താണ്. കേംബ്രിഡ്ജ് മാഗസിന്‍ പോലെ. കവര്‍ പേജിനു അന്നത്തെ പരസ്യക്കൂലി 15 രൂപയായിരുന്നു.

മലയാളത്തിന് കാല്പനിക വസന്തം സമ്മാനിച്ച ചങ്ങമ്പുഴ ഇന്‍റ്റര്‍മീഡിയറ്റ് പഠിക്കുന്ന കാലത്താണ് 'രമണന്‍' എഴുതുന്നത്. അറിയപ്പെടാത്ത കവി അങ്ങിനെ കോളജിലെ താരം ആയി. അന്ന് അദ്ദേഹത്തിന്റെ കൂടെ പഠിച്ചവരില്‍ ഒരാള്‍ അടുത്ത ജൂലൈ 14 നു നൂറാം പിറന്നാളിലെത്തുന്ന കെ.ആര്‍.ഗൗരിയമ്മയാണ്. ചങ്ങമ്പുഴയുടെ പൗത്രന്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴയും മഹാരാജാസില്‍ പഠിച്ചു. ഇപ്പോള്‍ എംജി യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പഠിപ്പിക്കുന്നു.

തൊണ്ണൂറുകളുടെ ആദ്യപകുതിയോടെ കാമ്പസില്‍ സമാധാന അന്തരീക്ഷം കൈവരുകയും മഹാത്മാ ഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ മഹാരാജാസ് കിരീടം നേടുകയും ചെയ്തു. വര്ഷങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിയുന്നു. പ്രീ ഡിഗ്രിക്കാലത്ത് അയ്യായിരം വിദ്യാര്‍ത്ഥികള്‍ വരെ ഉണ്ടായിരുന്നു. പിനീടത്തു രണ്ടായിരമായി.. ഇന്ന് 2700 കുട്ടികളും ഇരുനൂറോളം അധ്യാപകരുമുണ്ട്. അറബിക്, മ്യൂസിക് ഉള്‍പ്പെടെ 19 ഡിപ്പാര്‍ട്‌മെന്റുകളും.

മഹാരാജാസിന്റെ ചരിത്രത്തിലെ ഏക പ്രിന്‍സിപ്പല്‍ ദമ്പതിമാര്‍ എന്ന അപൂര്‍വസൗഭഗം പ്രശസ്ത പരിസ്ഥിതി പ്രര്‍ത്തകനായ എം.കെ. പ്രസാദിനും ഷേര്‍ളി പ്രസാദിനും അവകാശപ്പെട്ടതാണ്. രണ്ടുപേരും സസ്യശാസ്ത്ര അദ്ധ്യാപകര്‍. പ്രസാദ് പിലാനിയില്‍ നിന്ന് ഡോക്ട്രേറ് നേടിയപ്പോള്‍ ഷേര്‍ളി അരിയിലെ . പൂപ്പല്‍ സംബന്ധിച്ച് ഗവേഷണം നടത്തി പ്രബന്ധം എഴുതി തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ പ്രിന്‍സിപ്പല്‍ ആയ കാലത്ത് പൂര്‍വ വിദ്യാര്‍ത്ഥി മമ്മൂട്ടിയെ കോളജ് വികസനത്തില്‍ ഭാഗഭാക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം ഉണ്ട്.

ശാസ്ത്രസാഹിത്യ പരിഷത്തും സൈലന്റ് വാലിയുമെല്ലാം കഴിഞ്ഞ ശേഷം കുടുംബശ്രീ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മാരാരി മാര്‍ക്കറ്റിങ് ലിമിറ്റഡിന്റെ അധ്യക്ഷന്‍ ആയി ഡോ.പ്രസാദ് ഇപ്പോഴും സജീവമാണ്. 86 എത്തിയിലിട്ടും ചുറുചുറുക്കോടെ പരിസ്ഥിതി കാര്യങ്ങളില്‍ ഇടപെടുന്നു.

ജിയോളജിയില്‍ ഡോക്ട്രേറ് ഉള്ള കോട്ടയംകാരനായ കെ.എന്‍ കൃഷ്ണകുമാറാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.ഇക്കൊല്ലം ചാര്‍ജ് എടുത്തതേയുള്ളു. കോളജിന്റെ അറുപത്തിരണ്ടാമത്തെ സാരഥി. മഹാരഥന്മാരുടെ കാലടിപ്പാതയിലൂടെ സഞ്ചരിക്കുന്നതിന്റെ അഭിമാനത്തിലാണ് അദ്ദേഹം. ഓട്ടോണോമസ് പദവിയുള്ള കേരളത്തിലെ ഏക ഗവ. കോളജ് ആണ്. കാംപസ് പുനരുദ്ധരി
ക്കാനുള്ള രണ്ടരക്കോടിയുടെ പദ്ധതി ഉടനെ ആരംഭിക്കും. കോമെഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റിന്റെ ഒരു അന്താരഷ്ട്ര കോണ്‍ഫറന്‍സ് കഴിഞ്ഞതേയുള്ളു. ഗ്രീന്‍ കെമിസ്ട്രി സംബന്ധിച്ച ഒന്ന് ഡിസംബര്‍ 11, 12 നു വരുന്നു. റബ്ബര്‍ ബോര്‍ഡ് സയന്റിസ്‌റ് അമ്പിളിയാണ് ഭാര്യ.

ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡിജുമെന്ന പോലെ പ്രഗത്ഭര്‍റായ ശാസ്ത്രജ്ഞമാരും എഴുത്തുകാരും കലാകാരന്മാരും എത്തിപ്പെടുന്ന വേദിയയായി മഹാരാജാസും തുടരുന്നു. എസ് .ഗുപ്തന്‍ നായര്‍, എം കൃഷ്ണന്‍ നായര്‍, എംകെ സാനു, എം.അച്യുതന്‍, തോമസ് മാത്യു, കെ. അരവിന്ദാക്ഷന്‍, കെ.ജി ശങ്കരപ്പിള്ള, സി.ആര്‍. ഓമനക്കുട്ടന്‍ എന്നിങ്ങനെ നിരവധി പേര്‍. ഇംഗ്ലീഷില്‍ കവിത എഴുതിയ പ്രൊഫ,ആര്‍. രാമചന്ദ്രന്‍ മറ്റൊരാള്‍.എന്‍എസ് മാധവന്‍ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. മലയാള വകുപ്പധ്യക്ഷന്‍ എസ് ജോസഫ് പുതിയ തലമുറയിലെ ശ്രദ്ധധേയനായ കാവ്യകാരന്‍.

കോളജിലെ ചരിത്രവിഭാഗം ചരിത്രത്തിന്റെ ഉറവിടങ്ങള്‍ തേടി സഞ്ചരിക്കുന്നു എന്നത് ചരിതാര്‍ഥ്യം ജനിപ്പിക്കുന്നു. ആദ്യത്തെ മാസികഉള്‍പ്പെടെ മഹാരാജാസ് മാസികകളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതില്‍ ഡോ. വിനോദ്കുമാര്‍ കല്ലോലിക്കലും ലൈബ്രേറിയന്‍ ഡോ ഷെറിന്‍ യോഹന്നാനും കൈകോര്‍ത്തു അവര്‍ക്കു ആശയങ്ങള്‍ പകര്‍ന്നവരില്‍ ഒരാളായ മുന്‍ അദ്ധ്യാപകനും മണിമലക്കുന്ന് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ ഡോ എം ഷാജിയും സമ്മേളനത്തില്‍ സംസാരിച്ചു.,

ചരിത്ര വകുപ്പിലെ എംഎച്. രമേശ് കുമാര്‍ കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തിയയാക്കി. ''കേരളം മലയാളികളുടെ മാതൃഭൂമി'' എന്ന് 1948 ല്‍ പ്രവാചകനെപ്പോലെ പ്രഖ്യാപിച്ച ഇഎംഎസ് ആണ് ഗവേഷണ വിഷയം ചരിത്രനിര്‍മിതിയില്‍ ഇഎംഎസിന്റെ സംഭാവനകള്‍. ഇഎംഎസ് രചിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവും പഠനവിഷയമാക്കി.
കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചിയിലെ കേംബ്രിഡ്ജിനു ഒന്നര നൂറ്റാണ്ട്, മഹാരാജാസ് മാഗസിന് ശതാബ്ദി, ലീലാവതി ടീച്ചര്‍ക്ക് പ്രണാമം ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക